തിരുവനന്തപുരം: 36 ദിവസത്തെ ഇടവേളയ്ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് മാധ്യമങ്ങളെ കാണും. കോവിഡ് അവലോകനയോഗത്തിന് ശേഷം വൈകുന്നേരം ആറ് മണിക്കാണ് വാര്‍ത്താസമ്മേളനം. മുഖ്യന്റെ വാർത്താസമ്മേളനത്തെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. ‘പ്രേക്ഷകലക്ഷങ്ങളുടെ നിർബന്ധപ്രകാരം നിങ്ങളുടെ ഇഷ്ടസീരിയൽ ഇന്നുമുതൽ വീണ്ടും — ആറുമണിപ്പൂവ്’ എന്നാണു ശ്രീജിത്ത് പണിക്കർ തന്റെ ഫേസ്‌ബുക്കിൽ കുറിച്ചിരിക്കുന്നത്.
അതേസമയം, ശ്രീജിത്ത് പണിക്കരുടെ പോസ്റ്റിനെ അനുകൂലിച്ചും വിമർശിച്ചും രംഗത്ത് വരുന്നവർ ഉണ്ട്. ‘ഇന്ന് ആറുമണിക്ക് കപ്പൽമുതലാളിയുടെ കോമഡി ഷോ…’, ‘ആറുമണിക്ക് ഞാൻ വരാം. പക്ഷെ കപ്പലിനെ കുറിച്ചോ, കപ്പൽ മുങ്ങിയതിനെ കുറിച്ചോ, കപ്പലിന്റെ ക്യാപ്റ്റനെ കുറിച്ചോ ഒന്നും ചോദിക്കാൻ പാടില്ല. അങ്ങിനെ വല്ലോം ചോദിച്ചാൽ എനിക്ക് സമനില തെറ്റും. പിന്നെ ആരും എന്നെ നോക്കി ചിരിക്കാനും പാടില്ല’ എന്നിങ്ങനെയാണ് പരിഹാസ കമന്റുകൾ.
Also Read:ബാക്ക് ടു സ്‌കൂൾ നിയമങ്ങൾ ലംഘിക്കുന്ന സ്‌കൂളുകൾക്കെതിരെ കർശന നടപടികൾ: 250,000 ദിർഹം വരെ പിഴ
തിരഞ്ഞെടുപ്പിന് മുന്‍പ് എല്ലാ ദിവസവും വാര്‍ത്താസമ്മേളനം നടത്തിയിരുന്ന മുഖ്യമന്ത്രി കഴിഞ്ഞ കുറച്ച് കാലമായി വാര്‍ത്താസമ്മേളനം നടത്താതിരിക്കുന്നത് വീഴ്ചകള്‍ മറച്ചുവെക്കാനാണെന്ന ആരോപണം കോണ്‍ഗ്രസും ബിജെപിയും ഉന്നയിച്ചിരുന്നു. ഇന്ത്യക്ക് മുഴുവന്‍ ഭീഷണിയും വെല്ലുവിളിയുമായി കേരളത്തിലെ കോവിഡ് വ്യാപനം മാറുമ്പോള്‍ മുഖ്യമന്ത്രിയെ കാണാനില്ലെന്നും കേരളത്തിൽ ഉണ്ടെങ്കില്‍ എത്രയും വേഗം സാഹചര്യം അദ്ദേഹം വിശദീകരിക്കണമെന്നും കേന്ദ്രമന്ത്രി വി. മുരളീധരനും ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണങ്ങള്‍ക്ക് മുഖ്യമന്ത്രി എന്ത് മറുപടി നല്‍കുമെന്നതും ശ്രദ്ധേയമാണ്.
Post Your Comments