വാഷിംഗ്ടണ്‍: അഫ്ഗാന്റെ കൊടുംക്രൂരതയ്ക്ക് പകരം ചോദിക്കുമെന്ന് അമേരിക്കണ് പ്രസിഡന്റ് ജോ ബൈഡൻ. അഫ്‍ഗാനിൽ ഇനിയുള്ളത് 5400 ഓളം അമേരിക്കന്‍ പൗരന്മാരുണ്ടെന്നും രക്ഷാദൗത്യം അവസാന നിമിഷം വരെയെന്ന് അമേരിക്ക വ്യക്തമാക്കി. ഇതുവരെ 1,11,000 പേരെ അഫ്‍ഗാനിസ്ഥാനില്‍ നിന്ന് രക്ഷപ്പെടുത്തിയെന്നാണ് അമേരിക്കയുടെ കണക്കുകള്‍. 5400 ഓളം അമേരിക്കന്‍ പൗരന്മാരെയാണ് ഇനി ഒഴിപ്പിക്കാനുള്ളത്. അതേസമയം കാബൂൾ വിമാനത്താവളത്തിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ നടത്തിയ ഇരട്ട ചാവേർ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടവരില്‍ 13 അമേരിക്കൻ സൈനികരുമുണ്ട്.
Read Also: താലിബാന് സാമ്പത്തിക സഹായം: മാനവികതയോടുള്ള അവരുടെ ഉത്തരവാദിത്തം നിറവേറ്റപ്പെടട്ടെയെന്ന് ചൈന
പത്ത് വർഷത്തിനിടെ അമേരിക്കയ്ക്ക് അഫ്ഗാനിൽ ഉണ്ടായ ഏറ്റവും വലിയ സൈനിക നഷ്ടമാണിത്. സൈനികരുടെ മരണത്തിൽ കണ്ഠമിടറി മാധ്യമങ്ങളോട് സംസാരിച്ച യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ പറഞ്ഞത് ഈ ക്രൂരതയ്ക്ക് പകരം ചോദിക്കും. ഇത് അമേരിക്ക മറക്കില്ലെന്നാണ്. എന്നാല്‍ കാബൂൾ വിമാനത്താവളത്തിൽ ഇരട്ട സ്ഫോടനം നടത്തിയ ഖൊറാസാൻ ഇസ്ലാമിക്ക് സ്റ്റേറ്റ് ഭീകരർക്ക് എന്ത് തിരിച്ചടി നൽകാനാണ് ഉദ്ദേശിക്കുന്നതെന്ന് പക്ഷെ ബൈഡൻ വ്യക്തമാക്കിയില്ല.
Post Your Comments