കോഴിക്കോട് : ഹരിത-എംഎസ്എഫ് വിഷയത്തിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് പൊട്ടിത്തെറിച്ച് മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ സലാം. ഹരിതയുടെ പുറകെ നടക്കാന്‍ നാണമില്ലേയെന്നും വിഷയം ഇനി ചർച്ചയ്ക്ക് വരില്ലെന്നും സലാം പറഞ്ഞു.
‘ഹരിതയുടെ പുറകെ നടക്കാന്‍ നിങ്ങൾക്ക് നാണമില്ലേ, വിഷയം ഇനി ചർച്ചയ്ക്ക് വരില്ല.
പാര്‍ട്ടിക്ക് നിരവധി കാര്യങ്ങള്‍ നോക്കാനുണ്ട്. ഇതിന് പുറകെ മാത്രം നടന്നാൽ പോരാ ‘- സലാം പറഞ്ഞു.
കോഴിക്കോട് ലീഗ് ഹൗസില്‍ ഉപസമിതി യോഗത്തിനെത്തിയതായിരുന്നു സലാം. ഹരിത വിഷയം പാര്‍ട്ടിയുടേതാണ്. അത് പാര്‍ട്ടി നോക്കിക്കൊള്ളും. സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയെന്ന് നിങ്ങളാണ് പറയുന്നത്. പാര്‍ട്ടിക്ക് മുന്നില്‍ അങ്ങനെയൊരു പ്രശ്നമില്ലെന്നും സലാം കൂട്ടിച്ചേർത്തു.
Post Your Comments