പൊന്നാനി: ഉറങ്ങാൻ കിടന്ന മധ്യവയസ്കനെ കാണാനില്ല. മലപ്പുറം ആരോഗ്യ മിഷനിലെ താല്‍ക്കാലിക ഡ്രൈവറും തെയ്യങ്ങാട് സ്വദേശിയുമായ ചോലപ്പാറ രാജ് കുമാര്‍ എന്ന രാജനെയാണ് (53) വ്യാഴാഴ്ച അര്‍ധരാത്രി കാണാതായത്. പ്രദേശത്തും പുഴയിലും തിരച്ചിൽ നടത്തിയിട്ടും രാജ് കുമാറിനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
Also Read:കേരളത്തില്‍ നിന്നുള്ളവരെ പരിശോധിക്കുമെന്ന് ഗുജറാത്ത് സര്‍ക്കാര്‍
രാജ് കുമാര്‍ ഓടിക്കുന്ന ആരോഗ്യ മിഷന്റെ വാഹനം പൊന്നാനി കുണ്ടുകടവ് പാലത്തില്‍ കണ്ടെത്തിയിട്ടുണ്ട്. പുഴയിലേക്ക് ചാടിയതാണെന്ന സംശയത്തെത്തുടര്‍ന്ന് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. രാവിലെ തുടങ്ങിയ തെരച്ചില്‍ തുടരുന്നുണ്ടെങ്കിലും ഇനിയും കണ്ടെത്താനായിട്ടില്ല.
രാജന്റെ മകന് ഒരു വര്‍ഷം മുൻപ് ആത്മഹത്യ ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് ഏറെ മാനസിക പ്രയാസത്തിലായിരുന്നു ഇയാളെന്ന് ബന്ധുക്കള്‍ പറഞ്ഞു. വ്യാഴാഴ്ച രാത്രി ഉറങ്ങാന്‍ കിടന്ന രാജനെ പന്ത്രണ്ട് മണിയോടെ കാണാതാവുകയായിരുന്നു. തെരച്ചിലിനിടെയാണ് വാഹനം പാലത്തില്‍ കണ്ടെത്തിയത്. നാട്ടുകാരും ഫയർ ഫോഴ്സും ചേർന്നാണ് തിരച്ചിൽ നടത്തുന്നത്.
Post Your Comments