NattuvarthaLatest NewsKeralaNewsIndia

തന്നെ പുകഴ്ത്തിപ്പറഞ്ഞാൽ ഉടൻ നടപടിയെന്ന് എം കെ സ്റ്റാലിൻ: ഇവിടെ തിരിച്ചാണ് ഭായീ കാര്യങ്ങളെന്ന് മലയാളികൾ

'ഇതൊക്കെ കേൾക്കുമ്പോളാ ഇവിടുത്തെ ഒരെണ്ണത്തിനെ എടുത്തു കിണറ്റിലിടാൻ തോന്നുന്നേ'

ചെന്നൈ: തന്നെ പുകഴ്ത്തിപ്പറയുന്നവർക്കെതിരെ കർശന നടപടികൾ കൈക്കൊള്ളുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ഭരണപക്ഷ എം എൽ എമാർക്കാണ് സ്റ്റാലിൻ താക്കീത് നൽകിയിരിക്കുന്നത്. നിയമസഭയിൽ വച്ച് തന്നെ അനാവശ്യമായി പുകഴ്ത്തിപ്പറഞ്ഞാൽ നടപടിയെടുക്കുമെന്നാണ് സ്റ്റാലിൻ പറഞ്ഞത്. എന്നാൽ സ്റ്റാലിന്റെ ഈ തീരുമാനവും പാരയാകുന്നത് കേരള മുഖ്യമന്ത്രിയ്ക്ക് തന്നെയാണ്. സ്റ്റാലിന്റെ നിലപാടിനോട് പിണറായി വിജയന്റെ നിലപാടുകളെ താരതമ്യം ചെയ്താണ് സോഷ്യൽ മീഡിയയിൽ ട്രോളുകൾ വന്നുകൊണ്ടിരിക്കുന്നത്.

Also Read:ഓറഞ്ചിന്‍റെ കുരു കളയുന്നതിന് മുമ്പ് ഈക്കാര്യങ്ങൾ അറിഞ്ഞിരിക്കുക

‘ഇതൊക്കെ കേൾക്കുമ്പോളാ ഇവിടുത്തെ ഒരെണ്ണത്തിനെ എടുത്തു കിണറ്റിലിടാൻ തോന്നുന്നേ’ എന്ന തരത്തിലുള്ള ധാരാളം കമന്റുകളാണ് ഈ വാർത്തയുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയ പോസ്റ്റുകളിൽ വരുന്നത്. ‘ഇവിടെ ചിലരെ പുകഴ്ത്തി പറഞ്ഞില്ലെങ്കിലാണ് നടപടി എടുക്കുന്നത്. പുകഴ്ത്തി പറഞ്ഞാൽ അവർക്ക് സ്ഥാനക്കയറ്റം ഉറപ്പെന്നും കമന്റുകളിലൂടെ മലയാളികൾ വിമർശിക്കുന്നു.

അതേസമയം സ്റ്റാലിനെ പുകഴ്ത്തിക്കൊണ്ടാണ് ധാരാളം മലയാളികൾ രംഗത്ത് വന്നിട്ടുണ്ട്. ‘ഒരു മുഖ്യമന്ത്രി എങ്ങനെയാവണം എന്നതിന്റെ നേർപ്പതിപ്പാണ് സ്റ്റാലിൻ. ഇമേജ് ബിൽഡിംഗിന് ശ്രമിക്കാതെ ജനോപകാരപ്രദമായ നടപടികൾക്ക് വേണ്ടി ഇടപെടുന്ന ഇത്തരം ജനപ്രതിനിധികളാണ് ഇന്ന് നാടിന് ആവശ്യം. തുടക്കംമുതൽക്കേ വളരെ വ്യത്യസ്തമായ ഒരു ഭരണരീതിയും, ജനങ്ങൾക്ക് തികച്ചും ഉപകാരപ്രദവും ഗുണപ്രദവുമായ ഒട്ടേറെ ചെയ്തികളും, അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായത് വളരെ സ്വാഗതാർഹമാണ്. രാഷ്ട്രീയം എന്നാൽ ജനങ്ങളെ സേവിക്കാൻ ഉള്ളതാണ് എന്ന പഴയ തലമുറ നേതാക്കളുടെ നിസ്വാർത്ഥ സേവന പ്രവർത്തനങ്ങളെ ഓർമ്മപ്പെടുത്തുന്നു ഇദ്ദേഹത്തിന്റെ ഇതുവരെയുള്ള പ്രവർത്തികളെ’ന്നും സോഷ്യൽ മീഡിയ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button