ഇന്ന് പലരേയും അലട്ടുന്ന ഒരു പ്രശ്‌നമാണ് അമിതമായ ശരീരഭാരം. കഠിനമായ വ്യായാമമുറകളോ ഡയറ്റോ ചെയ്യാന്‍ എല്ലാവര്‍ക്കും സാധിക്കണമെന്നില്ല. നിത്യ ജീവിതത്തില്‍ വരുത്താവുന്ന ചെറിയ ചില നിയന്ത്രണങ്ങള്‍ കൊണ്ട് ശരീരഭാരം നിയന്ത്രിക്കാന്‍ കഴിയും . ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ശരീരഭാരം ഈസിയായി കുറയ്ക്കാം
➤ ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ദിവസവും കുറഞ്ഞത് നാല് ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കണം. വെള്ളം കുടിച്ചാല്‍ ശരീരഭാരം കുറയുക മാത്രമല്ല മെറ്റബോളിസം വര്‍ധിപ്പിക്കാനും സ?ഹായിക്കും. വെള്ളം ശരീരത്തിലെ വിഷാംശം പുറന്തള്ളാന്‍ സഹായിക്കും.
➤ മധുരം നിര്‍ബന്ധമായും ഒഴിവാക്കുക. ചായയില്‍ മധുരം ചേര്‍ക്കുന്നതും മധുര പലഹാരങ്ങള്‍ കഴിക്കുന്നതുമെല്ലാം ഒഴിവാക്കേണ്ടത് വളരെ അത്യാവശ്യമാണ്. മധുരം കഴിക്കുന്നതിലൂടെ ശരീരഭാരം കൂടുകയും ഹൃദയസംബന്ധമായ അസുഖങ്ങള്‍ വരാനുള്ള സാധ്യതയും വളരെ കൂടുതലാണ്.
➤ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുക. ഡാല്‍, മുട്ട, പനീര്‍, സോയ പോലുള്ള ഭക്ഷണങ്ങള്‍ പ്രോട്ടീന്‍ സമ്ബുഷ്ടമാണ്. പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് വയറ് നിറഞ്ഞതായി തോന്നിപ്പിക്കും.
➤ ദിവസവും 45 മിനിറ്റ് നടക്കാന്‍ നിങ്ങള്‍ സമയം മാറ്റിവയ്‌ക്കേണ്ടത് വളരെ അത്യാവശ്യമാണ്. രാത്രി എന്ത് കഴിച്ചാലും അതിന് ശേഷം അല്‍പമൊന്ന് നടക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും.
Read Also:- ടി20 ക്രിക്കറ്റിൽ ചരിത്രനേട്ടവുമായി ഫ്രെഡറിക് ഓവർഡിക്ക്
➤ കോള, വ്യത്യസ്ത നിറങ്ങളിലുള്ള പാനീയങ്ങള്‍, സോഫ്റ്റ് ഡ്രിങ്ക്‌സ് പോലുള്ളവ പതിവായി കഴിക്കുന്നത് പൊണ്ണത്തടിയ്ക്ക് കാരണമായേക്കാമെന്നാണ് മിക്ക പഠനങ്ങളും പറയുന്നത്. സോഫ്റ്റ് ഡ്രിങ്ക്‌സുകളുടെ പ്രധാന ചേരുവ അതിലടങ്ങിയിരിക്കുന്ന പഞ്ചസാരയാണ്. ഇത്തരം പാനീയങ്ങളും ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്.
Post Your Comments