ബെംഗളൂരു: മൈസൂരുവില്‍ എംബിഎ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ സംഘം ചേര്‍ന്ന് ബലാത്സംഗം ചെയ്ത കേസിലെ പ്രതികളെ, ഹൈദരാബാദ് മാതൃകയില്‍ പൊലീസ് വെടിവച്ചു കൊല്ലണമെന്ന അഭിപ്രായവുമായി നിയമസഭാ കക്ഷി നേതാവ് കുമാരസ്വാമി. ഇങ്ങനെയുള്ളവര്‍ ജയിലില്‍ കിടന്ന ശേഷം ജാമ്യത്തിലിറങ്ങാന്‍ അനുവദിച്ചു കൂടാ. ഹൈദരാബാദ് പൊലീസിന്റെ നടപടി കര്‍ണാടകയും മാതൃകയാക്കണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം മുന്‍ മുഖ്യമന്ത്രി കൂടിയായ കുമാരസ്വാമിയുടെ പ്രസ്താവനയ്ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ ചിലർ വിമര്‍ശനമുന്നയിച്ചു എങ്കിലും പലരും ഇതിനെ അംഗീകരിക്കുകയാണ് ചെയ്തത്. പ്രതികളെ പൊലീസ് വെടിവച്ചു കൊല്ലുന്നത് ക്രിമിനല്‍ കുറ്റമല്ലേ എന്ന് സുപ്രീം കോടതി അഭിഭാഷകനായ കെ.വി ധനഞ്ജയ് ട്വീറ്റ് ചെയ്തു.
മൈസൂരു പീഡന സംഭവത്തെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്ന ബിജെപി എംപി ജി.എം.സിദ്ധേശ്വരയുടെ പ്രതികരണവും വിവാദമായി. തനിക്ക് ഇതിന്റെ വിവരങ്ങളൊന്നുമറിഞ്ഞു കൂടാ എന്നാണു അദ്ദേഹം പറഞ്ഞത്. അതേസമയം പ്രതികൾ മലയാളികളായ വിദ്യാർത്ഥികളാണെന്നാണ് സൂചന. ഇവർ പോലീസിന്റെ കസ്റ്റഡിയിലാണെന്നും റിപ്പോർട്ടുണ്ട്.
Post Your Comments