ലഖ്നൗ: കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് ബിഎസ്പി അധ്യക്ഷ മായാവതി. ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്താന്‍ പോലും കഴിയാത്ത പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറിയെന്ന് മായാവതി. രാജ്യത്ത് ഇപ്പോള്‍ കോണ്‍ഗ്രസിന്റെ അവസ്ഥ വളരെ പരിതാപകരമാണ്. ദിവസക്കൂലി കൊടുത്താണ് കോണ്‍ഗ്രസ് ഇപ്പോള്‍ റാലികളില്‍ ആളെ കൂട്ടുന്നത്. കോണ്‍ഗ്രസിനെ ജനങ്ങള്‍ കൈവിട്ടുവെന്നാണ് ഇതില്‍ നിന്ന് മനസിലാകുന്നത്.
ഉത്തര്‍പ്രദേശില്‍ അനുയാജ്യരായ സ്ഥാനാര്‍ഥികളെ കണ്ടെത്താന്‍ പോലും കഴിയാത്ത സ്ഥിതിയാണ് പാര്‍ട്ടിയുടേത്. അതുകൊണ്ട് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സ്ഥാനാര്‍ഥികള്‍ക്ക് കോണ്‍ഗ്രസ് പണം കൊടുക്കുകയാണ്. പണം വാങ്ങിച്ചാണ് കോണ്‍ഗ്രസ് രാജ്യസഭയിലേക്ക് ആളുകളെ കയറ്റിവിടുന്നതെന്നും മായാവതി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Post Your Comments