KeralaLatest NewsIndiaNewsInternational

അതിഭീകരമായ ഒരു കൂട്ടക്കൊലയുടെ കഥ: കൊന്നുതള്ളിയത് 10 ലക്ഷം പേരെ, സന്തോഷ് ജോർജ് കുളങ്ങര

1915 മുതൽ 1920 വരെയുള്ള കാലത്ത് ഓട്ടൊമൻ സാമ്രാജ്യത്തിന്റെ നേതൃത്വത്തിൽ തുർക്കിയിലെ ലക്ഷക്കണക്കിന് അർമേനിയൻ വംശജരെ കൊല ചെയ്യുകയും മതപരിവർത്തനം ചെയ്യുകയും ചെയ്ത അർമേനിയൻ കൂട്ടക്കുരുതി അധികം ചർച്ച ചെയ്യപ്പെട്ടിട്ടില്ല. ഈ കൂട്ടക്കുരുതിയിൽ എട്ട് ലക്ഷം മുതൽ പതിനഞ്ച് ലക്ഷം വരെ അർമേനിയൻ വംശജർ കൊല്ലപ്പെട്ടു എന്നും രണ്ട് ലക്ഷത്തോളം പേർ നിർബന്ധിത മതപരിവർത്തനത്തിന് വിധേയമായെന്നും ആണ് ചരിത്രം രേഖപ്പെടുത്തുന്നത്. 1915 ഏപ്രിലിനും 1920-നുമിടക്ക് ഏഴു മുതൽ പന്ത്രണ്ട് ലക്ഷം വരെ അർമേനിയക്കാർ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് അർമേനിയരുടെ വാദം. എന്നാൽ, ഏതാണ്ട് 6 ലക്ഷം തുർക്കിഷ്, കുർദിഷ് മുസ്ലീങ്ങൾ ഇവിടെ കൊല്ലപ്പെട്ടു എന്ന് തുർക്കിയും വാദിക്കുന്നു. ഇതുസംബന്ധിച്ച വാദപ്രതിവാദങ്ങൾ ഇന്നും തുടരുന്നു.

മലബാർ ലഹളയുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ കൊണ്ടുപിടിച്ച ചർച്ച നടക്കുന്ന സാഹചര്യത്തിൽ വർഷങ്ങൾക്ക് മുൻപ് അർമേനിയയിൽ നടന്നത് തന്നെയാണ് 1920 കളിൽ മറ്റൊരു രീതിയിൽ മലബാറിൽ ആവർത്തിച്ചതെന്നാണ് പുതിയ വാദം. 10 ലക്ഷത്തോളം അർമേനിയൻ ക്രിസ്ത്യാനികളെ ആണ് തുർക്കിയിലെ ഖിലാഫത് ഭരണത്തിൻ കീഴിൽ 1900-1920 കളിൽ വംശഹത്യ നടത്തിയത് എന്നും ഇതേ ഖിലാഫത്തിന്റെ പേരും പറഞ്ഞാണ് 1920 കളിൽ മലബാറിൽ ഹിന്ദു വംശഹത്യയും നടന്നത് എന്നും രാഷ്ട്രീയ നിരീക്ഷകനായ ജിതിൻ കെ ജേക്കബ് ഫേസ്‌ബുക്കിൽ കുറിക്കുന്നു. കമ്മ്യൂണിസ്റ്റ്‌ ചരിത്രകാരന്മാർ മൂടിവെച്ചിരുന്ന ഈ ചരിത്രമൊക്കെ പലരും വെളുപ്പിച്ചെടുക്കാൻ നോക്കിയപ്പോൾ ദൈവനിയോഗം പോലെ മൂടിവെച്ചിരുന്ന ചരിത്ര സത്യങ്ങൾ ഓരോന്നോരോന്നായി പുറത്ത് വരുന്നുവെന്നും അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു. ‘അതിഭീകരമായ ഒരു കൂട്ടക്കൊലയുടെ കഥ’ എന്ന പേരിൽ സന്തോഷ് ജോർജ് കുളങ്ങര പങ്കുവെച്ച അർമേനിയൻ ജനതയുടെ കഥയാണ് ജിതിൻ തനറെ ഫേസ്‌ബുക്കിൽ പങ്കുവെയ്ക്കുന്നത്.

Also Read:സര്‍ക്കാര്‍ നൽകിയ വാഹനങ്ങളും, ആയുധങ്ങളും ഒരാഴ്ചയ്‌ക്കുള്ളില്‍ തിരികെ നല്‍കണം : ഉത്തരവിട്ട് താലിബാന്‍

സഫാരി ചാനലിൽ ‘ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പുകളിൽ’ 373 ആമത്തെ എപ്പിസോഡിലാണ് സന്തോഷ് ജോർജ് കുളങ്ങര അർമേനിയൻ ജനത അനുഭവിച്ച ക്രൂരതകൾ പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകളിങ്ങനെ:

‘സമ്പുഷ്ടമായ ഒരു ചരിത്രമുള്ള ജനവിഭാഗമായിരുന്നു അർമേനിയക്കാർ. പക്ഷെ ഇന്ന് അർമേനിയ എന്ന രാജ്യത്ത് അവശേഷിക്കുന്നത് വെറും 30 ലക്ഷം ജനങ്ങൾ മാത്രമാണ്. അവരുടെ ദുരന്തത്തിന്റെ, അവർ ഈ ഭൂമുഖത്ത് നിന്ന് തന്നെ ഇല്ലാതായി പോയതിന്റെ ഒരു കഥയുണ്ട്. ഇതിനെ കുറിച്ചുള്ള ചരിത്രങ്ങൾ സൂക്ഷിച്ചിരിക്കുന്നത് അർമേനിയൻ മ്യൂസിയത്തിലാണ്. അർമേനിയൻ കൂട്ടക്കൊല ഒരു ചരിത്ര സത്യമാണെന്ന് അമേരിക്കയും ഫ്രാൻസും ബ്രിട്ടനും ലോകത്തോട് വിളിച്ച് പറഞ്ഞിട്ടുണ്ട്. ജൂത കൂട്ടക്കൊല പോലെയോ മറ്റ് കൂട്ടക്കുരുതി പോലെയോ ലോകമറിയുന്ന ഒരു കൂട്ടക്കൊലയായി ഇത് ചരിത്രത്തിൽ ഇടം പിടിച്ചില്ല.

അർമേനിയ എന്നത് ചെറിയ ഒരു രാജ്യമായിരുന്നു. ദുർബലരായ ആളുകളായിരുന്നു. വലിയ സൈനിക ശക്തിയോ സാമ്പത്തിക ശക്തിയോ ഇല്ലാത്ത ഒരു രാഷ്ട്രം. 30 ലക്ഷം ആളുകൾ മാത്രം വസിക്കുന്ന ഒരു രാജ്യം. എന്താണ് അർമേനിയൻ കൂട്ടക്കൊല? എന്തുകൊണ്ടാണ് നമ്മൾ അങ്ങനെയൊന്ന് കേൾക്കാതെ പോയത്? ക്രിസ്ത്യൻ രാഷ്ട്രമായി ലോകത്ത് ആദ്യമായി പ്രഖ്യാപിക്കപ്പെട്ട രാജ്യം അർമേനിയ ആയിരുന്നു. അങ്ങനെ അത് ക്രിസ്തീയ ഭൂരിപക്ഷമുള്ള നാടായി മാറി. ഓട്ടോമൻ ഭരണം വന്നതോട് കൂടി കാര്യങ്ങൾ മാറിമറിഞ്ഞു’, അദ്ദേഹം വീഡിയോയിൽ പറയുന്നു. വീഡിയോ കാണാം:

 

shortlink

Related Articles

Post Your Comments

Related Articles


Back to top button