COVID 19Latest NewsUAENewsGulf

യു.എ.ഇ സ്കൂള്‍ പ്രവേശനം : വിദ്യാര്‍ത്ഥികൾ കൊവിഡ് പരിശോധനാ ഫലം ഹാജരാക്കണം, നിബന്ധനകൾ അറിയാം

അബുദാബി : 12-18 വയസ്സിനിടയിലുള്ള കുത്തിവയ്പ് എടുക്കാത്ത വിദ്യാർത്ഥികൾ ക്ലാസുകളിൽ പങ്കെടുക്കാൻ എല്ലാ ആഴ്ചയും നെഗറ്റീവ് ആർടി-പിസിആർ പരിശോധനാ ഫലം ഹാജരാക്കണമെന്ന് യുഎഇ അധികൃതർ അറിയിച്ചു. എല്ലാ വിദ്യാര്‍ത്ഥികളും സ്‌കൂളുകളിലേക്ക് മടങ്ങുന്നതിന് 14 ദിവസത്തിനുള്ളിലെടുത്ത നേസല്‍ പിസിആര്‍ അല്ലെങ്കില്‍ സലൈവ പരിശോധനയുടെ നെഗറ്റീവ് ഫലം ഹാജരാക്കണം.

Read Also : രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ ഉള്ളത് കേരളത്തിൽ : സംസ്ഥാനത്തിന് കർശന നിർദ്ദേശവുമായി കേന്ദ്രസർക്കാർ  

നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി (എൻസിഇഎംഎ) വിദ്യാർത്ഥികളും രക്ഷിതാക്കളും ജീവനക്കാരും പാലിക്കേണ്ട വ്യവസ്ഥകൾ വ്യക്തമാക്കി മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. ഈ മാസം അവസാനമാണ് സ്‌കൂള്‍ തുറക്കുന്നത്. ഓരോ സ്‌കൂളുകളിലെയും 12 വയസ്സിന് മുകളിലുള്ള വിദ്യാര്‍ത്ഥികള്‍ക്കും ജീവനക്കാര്‍ക്കും നിശ്ചിത കേന്ദ്രങ്ങളില്‍ സൗജന്യ പിസിആര്‍ പരിശോധനാ സംവിധാനം ഏര്‍പ്പെടുത്തും. .

12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് അബുദാബിയിലെ സ്വകാര്യ, സര്‍ക്കാര്‍ പരിശോധനാ കേന്ദ്രങ്ങളില്‍ സൗജന്യമായി പിസിആര്‍ പരിശോധന നടത്താം. ഇവര്‍ക്ക് ഉമിനീരില്‍ നിന്നുള്ള കൊവിഡ് പരിശോധന(സലൈവ ടെസ്റ്റ്)യോ മൂക്കില്‍ നിന്ന് സ്രവം എടുത്തുള്ള നേസല്‍ പരിശോധനാ രീതിയോ തെരഞ്ഞെടുക്കാം. പരിശോധനയ്ക്ക് എത്തുന്ന വിദ്യാര്‍ത്ഥികള്‍ എമിറേറ്റ്‌സ് ഐഡി ഹാജരാക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button