ദുബായ്: കോവിഡ് വാക്‌സിൻ സ്വീകരിക്കാത്ത 12 നും 18 നും വയസിന് ഇടയിൽ പ്രായമുള്ള കുട്ടികൾ ക്ലാസുകളിലേക്കെത്തുമ്പോൾ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും ജീവനക്കാരും പാലിക്കേണ്ട വ്യവസ്ഥകൾ വ്യക്തമാക്കി പുറപ്പെടുവിച്ച ഉത്തരവിലാണ് ഇക്കാര്യം നിർദ്ദേശിച്ചിരിക്കുന്നത്.
സ്‌കൂൾ പ്രവേശനത്തിന്റെ തുടക്കത്തിൽ എല്ലാ പ്രായത്തിലുമുള്ള വിദ്യാർത്ഥികൾക്കും തുടക്കത്തിൽ 96 മണിക്കൂറിനുള്ളിൽ എടുത്ത നെഗറ്റീവ് പിസിആർ ടെസ്റ്റ് ഫലം ഉണ്ടായിരിക്കണം. ആദ്യ മാസത്തിൽ, 12-18 പ്രായത്തിലുള്ള ഗ്രൂപ്പിലെ എല്ലാ വിദ്യാർത്ഥികളും-പ്രതിരോധ കുത്തിവയ്പ്പ് എടുത്താലും ഇല്ലെങ്കിലും ഓരോ രണ്ടാഴ്ച കൂടുമ്പോഴും പിസിആർ പരിശോധന നടത്തണം.
ആദ്യ മാസത്തിനുശേഷം, 12-18 വയസ് പ്രായമുള്ള വാക്‌സിൻ എടുക്കാത്ത കുട്ടികൾ പ്രതിവാര പിസിആർ ടെസ്റ്റ് നടത്തണം. വിദൂര വിദ്യാഭ്യാസം എല്ലാവർക്കും സാധ്യമാകുമെന്നും അധികൃതർ അറിയിച്ചു. കോവിഡ് വാക്‌സിന്റെ രണ്ടു ഡോസുകളും സ്വീകരിച്ച് 14 ദിവസം കഴിഞ്ഞ അധ്യാപകർക്കും ജീവനക്കാർക്കും മാത്രമെ സ്‌കൂളുകളിലേക്ക് പ്രവേശനം ഉണ്ടാകൂവെന്നും യുഎഇ ഭരണകൂടം നിർദ്ദേശിച്ചിട്ടുണ്ട്.
Read Also: കാറിൽ കടത്തിയ ലക്ഷങ്ങൾ വിലയുള്ള കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ: പിടിയിലായത് നിരവധി കേസിലെ പ്രതികൾ
Post Your Comments