ദുബായ്: യുഎഇയുടെ ഗോൾഡൻ വിസ നേടി അഫ്ഗാൻ വിദ്യാർത്ഥി. ഉസ്മാൻ സ്പീൻ ജാൻ എന്ന വിദ്യാർത്ഥിയാണ് യുഎഇയുടെ ഗോൾഡൻ വിസ നേടിയത്. 10 വർഷമാണ് ഗോൾഡൻ വിസയുടെ കാലാവധി. ഗോൾഡൻ വിസ നേടുന്ന ആദ്യ അഫ്ഗാൻ വിദ്യാർത്ഥിയാണ് ഉസ്മാൻ.
യുഎഇ യൂണിവേഴ്സിറ്റിയിൽ നിന്ന് അക്കൗണ്ടിംഗിൽ ബിരുദം നേടിയ ശേഷമാണ് ഉസ്മാന് ഗോൾഡൻ വിസ ലഭിച്ചത്. ഏറെ സന്തോഷകരമായ നിമിഷമായിരുന്നെങ്കിലും തന്റെ രാജ്യത്തിന്റെ നിലവിലുള്ള അവസ്ഥ കാരണം അതീവ ദു:ഖിതനായിരുന്നു ഉസ്മാൻ. തീരെ പ്രതീക്ഷിച്ചിരുന്നില്ലെന്നും 10 ദിവസങ്ങൾ കൊണ്ടാണ് ഗോൾഡൻ വിസയ്ക്കായുള്ള നടപടി ക്രമങ്ങൾ പൂർത്തിയായതെന്നും ഉസ്മാൻ പറയുന്നു.
അഫ്ഗാനിലെ അവസ്ഥ കാണുമ്പോൾ അതിയായ ദു:ഖമുണ്ട്. യുഎഇ ഗോൾഡൻ വിസ ലഭിച്ച വാർത്ത യുഎഇയിലുള്ള അഫ്ഗാൻ സ്വദേശികൾക്ക് പ്രതീക്ഷയുടെ കിരണമാണ് നൽകുന്നതെന്നും ഉസ്മാൻ വ്യക്തമാക്കി.
Read Also: മൈസൂർ കൂട്ടബലാത്സംഗം: അന്വേഷണം കേരളത്തിലേക്ക്, പ്രതികൾ മലയാളി വിദ്യാർത്ഥികളെന്നു സൂചന
Post Your Comments