തൃശ്ശൂർ : മാസ്റ്റർ പ്ലാൻ നടപ്പാക്കാക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്യാൻ തൃശൂർ കോർപ്പറേഷനിൽ വിളിച്ചുചേർത്ത യോഗത്തിലെ കയ്യാങ്കളിയില്‍ പ്രതികരിച്ച് മേയര്‍ എംകെ വര്‍ഗ്ഗീസ്. യോഗത്തില്‍ വിഷയം അവതരിപ്പിക്കാന്‍ തയ്യാറാകാതെ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ആക്രോശിക്കുകയായിരുവെന്നും തന്റെ കസേര വലിച്ചെറിഞ്ഞുവെന്നും എംകെ വര്‍ഗ്ഗീസ് പറഞ്ഞു.
‘കൗണ്‍സില്‍ വിളിച്ചുചേര്‍ത്ത് അജണ്ട വായിച്ച ശേഷം വിഷയം അവതരിപ്പിക്കാന്‍ ചെന്നപ്പോള്‍ അതൊന്നും ഞങ്ങള്‍ക്ക് കേള്‍ക്കണ്ട, അത് റദ്ദ് ചെയ്യുകയെന്ന് പറഞ്ഞ് ആക്രോശിക്കുകയായിരുന്നു. പ്രതിപക്ഷ നേതാവും മറ്റ് അംഗങ്ങളും എന്റെ ചേംബറിലേക്ക് ഓടിക്കയറുകയായിരുന്നു. വായിക്കാന്‍ സമ്മതിച്ചില്ലെന്ന് മാത്രമല്ല, എന്നെ തള്ളി കസേര പിന്നിലേക്ക് വലിച്ചിട്ടു. വിഷയം എന്തും ആയിരിക്കോട്ടെ അത് റദ്ദ് ചെയ്യുന്നതിനും ഒരു ചട്ടം ഉണ്ട്. എന്നാല്‍ എന്നെ ഒന്നിനും അനുവദിച്ചില്ല. എന്ന ഉപദ്രവിക്കാനാണോ അവര്‍ ശ്രമിച്ചത് എന്ന് പോലും സംശയിക്കണം. ഞാന്‍ അവിടുന്ന് രക്ഷപ്പെട്ടു. പക്ഷെ ബാക്കി കൗണ്‍സിലര്‍മാരൊക്കെ അതിന്റെ ഉള്ളില്‍ കിടക്കുകയാണ്. ഒരു ജനാധിപത്യ സമൂഹത്തില്‍ ഉങ്ങനെയൊക്കെ സംഭവിക്കുമോ?’- മേയർ പറഞ്ഞു.
Read Also : യുവേഫ ചാമ്പ്യൻസ് ലീഗ്: ഗ്രൂപ്പ് ഘട്ടത്തിൽ വമ്പൻ പോരാട്ടങ്ങൾ
23 കൗണ്‍സിലര്‍മാര്‍ നിര്‍ദേശിച്ചതനുസരിച്ചാണ് മേയര്‍ ഇന്ന് പ്രത്യേക കൗണ്‍സില്‍ വിളിച്ചത്. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ സര്‍ക്കാര്‍ അംഗീകരിച്ച മാസ്റ്റര്‍പ്ലാന്‍ റദ്ദ് ചെയ്യണമെന്നാണ് ആവശ്യം. മുന്‍ തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ മാസ്റ്റര്‍ പ്ലാന്‍ പാസാക്കിയത് നിയമവിരുദ്ധമാണെന്ന് ഡിസിസി പ്രസിഡന്റ് എംപി വിന്‍സെന്റ് പ്രതികരിച്ചു.
Post Your Comments