CinemaLatest NewsNewsIndiaBollywoodEntertainmentMovie Gossips

അവിടെയും ഇവിടെയും കുറച്ച് തെറ്റുകൾ സംഭവിക്കാതെ ആഹ്ലാദകരമായ ജീവിതം ഉണ്ടാകില്ല: ശിൽപ്പ ഷെട്ടി

തെറ്റുകൾ ജീവിതത്തിന്റെ ഭാഗമാണ്, അതില്ലാതെ ജീവിതമുണ്ടാകില്ല

മുംബൈ: അശ്ലീലചിത്ര നിർമാണവുമായി ബന്ധപ്പെട്ട് ഭർത്താവ് രാജ് കുന്ദ്ര പ്രതിയായ കേസിൽ മുംബൈ ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിന് ശേഷം പ്രതികരണവുമായി ബോളിവുഡ് താരം ശിൽപ്പ ഷെട്ടി. ഭർത്താവ് രാജ് കുന്ദ്ര കസ്റ്റഡിയിലായതിന് ശേഷം അടുത്തിടെയാണ് നടി പൊതുവേദികളിൽ സജീവമായത്. ശിൽപ്പ ഷെട്ടി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത കുറിപ്പാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയാകുന്നത്.

‘അവിടെയും ഇവിടെയും കുറച്ച് തെറ്റുകൾ സംഭവിക്കാതെ ആഹ്ലാദകരമായ ജീവിതം ഉണ്ടാകില്ല’. ഒരു പുസ്തകത്തിലെ വരികൾ പങ്കുവച്ച് നടി പറയുന്നു. ഇറ്റാലിയന്‍ നടി സോഫിയ ലോറന്റെ ‘തെറ്റുകൾ ജീവിതത്തിന്റെ ഭാഗമാണ് എന്നും അതില്ലാതെ ജീവിതമുണ്ടാകില്ലെന്നും പൂർണമായ ജീവിതത്തിനായി ഒരാൾ നൽകുന്ന കുടിശ്ശികയുടെ ഭാഗമാണ് തെറ്റുകള്‍’ എന്ന ഉദ്ധരണിയോടെയാണ് പുസ്തകത്തിലെ പേജ് ആരംഭിക്കുന്നത്.

കോവിഡ് അവലോകന യോഗത്തിലെ വിവരങ്ങൾ ചോരുന്നു: മേലാല്‍ ആവര്‍ത്തിക്കരുതെന്ന് ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രിയുടെ താക്കീത്

ജൂലൈ 19നാണ് അശ്ലീലചിത്ര നിർമാണവുമായി ബന്ധപ്പെട്ട കേസിൽ രാജ് കുന്ദ്രയെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്. നിലവിൽ രാജ് കുന്ദ്ര റിമാൻഡിൽ തുടരുകയാണ്. അതേസമയം, സംഭവത്തിൽ ശിൽപ്പ ഷെട്ടിയെ ബന്ധിപ്പിക്കുന്ന തരത്തിലുള്ള തെളിവുകൾ ഇതുവരെ ലഭിച്ചിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button