Latest NewsNewsMobile PhoneTechnology

മോട്ടോ ഇ20 സ്മാർട്ട്‌ഫോൺ ഉടൻ വിപണിയിലെത്തും

മോട്ടോറോളയുടെ പുതിയ സ്മാർട്ട്ഫോണുകളായ മോട്ടോ ഇ20, മോട്ടോ ഇ30 എന്നിവ ഉടൻ വിപണിയിലെത്തും. ഈ സ്മാർട്ട്ഫോണുകൾക്ക് 10,000 രൂപയിൽ കൂടുതൽ വില നൽകില്ലെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഏത് പ്രോസാസറാണ് ഈ സ്മാർട്ട്ഫോണിന് കരുത്തേകുന്നതെന്ന് ഇതുവരെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

2 ജിബി റാമും 32 ജിബി ഇൻ്റേണൽ സ്റ്റോറേജും മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് എക്സ്പാൻഡ് ചെയ്യാനുള്ള ഓപ്ഷനുമായി പ്രോസസറിനെ സപ്പോർട്ട് ചെയ്യും. മോട്ടോ ഇ20 ആൻഡ്രോയ്ഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കും. ഈ സ്മാർട്ട്‌ഫോണിൽ 4000 എംഎഎച്ച് ബാറ്ററി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

Read Also:- യുവത്വം നിലനിർത്താൻ പഴവർഗ്ഗങ്ങൾ!

മോട്ടോ ഇ20 സ്മാർട്ട് ഫോണിൽ 13 മെഗാപിക്സൽ + 2 മെഗാപിക്സൽ ഡ്യൂവൽ ക്യാമറ സംവിധാനം ഉണ്ടാകുമെന്നാണ് സൂചന. മുൻവശത്തായി സെൽഫികൾ പകർത്തുവാൻ 5 മെഗാപിക്സൽ ക്യാമറയുമായി ഈ സ്മാർട്ട്ഫോൺ വരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നീളം നീല നിറത്തിലാണ് മോട്ടോ ഇ20 വിപണിയിലെത്തുന്നത്. രണ്ട് ക്യാമറ സെൻസറുകളും ലീഡ് ഫ്ലാഷ് ലൈറ്റുകളും ഉൾപ്പെടുന്ന പിൻവശത്ത് ഓവൽ ആകൃതിയിലുള്ള ക്യാമറ സംവിധാനം മോട്ടോ ഇ20യുടെ സവിശേഷതയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button