മോട്ടോറോളയുടെ പുതിയ സ്മാർട്ട്ഫോണുകളായ മോട്ടോ ഇ20, മോട്ടോ ഇ30 എന്നിവ ഉടൻ വിപണിയിലെത്തും. ഈ സ്മാർട്ട്ഫോണുകൾക്ക് 10,000 രൂപയിൽ കൂടുതൽ വില നൽകില്ലെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഏത് പ്രോസാസറാണ് ഈ സ്മാർട്ട്ഫോണിന് കരുത്തേകുന്നതെന്ന് ഇതുവരെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.
2 ജിബി റാമും 32 ജിബി ഇൻ്റേണൽ സ്റ്റോറേജും മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് എക്സ്പാൻഡ് ചെയ്യാനുള്ള ഓപ്ഷനുമായി പ്രോസസറിനെ സപ്പോർട്ട് ചെയ്യും. മോട്ടോ ഇ20 ആൻഡ്രോയ്ഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കും. ഈ സ്മാർട്ട്‌ഫോണിൽ 4000 എംഎഎച്ച് ബാറ്ററി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
Read Also:- യുവത്വം നിലനിർത്താൻ പഴവർഗ്ഗങ്ങൾ!
മോട്ടോ ഇ20 സ്മാർട്ട് ഫോണിൽ 13 മെഗാപിക്സൽ + 2 മെഗാപിക്സൽ ഡ്യൂവൽ ക്യാമറ സംവിധാനം ഉണ്ടാകുമെന്നാണ് സൂചന. മുൻവശത്തായി സെൽഫികൾ പകർത്തുവാൻ 5 മെഗാപിക്സൽ ക്യാമറയുമായി ഈ സ്മാർട്ട്ഫോൺ വരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നീളം നീല നിറത്തിലാണ് മോട്ടോ ഇ20 വിപണിയിലെത്തുന്നത്. രണ്ട് ക്യാമറ സെൻസറുകളും ലീഡ് ഫ്ലാഷ് ലൈറ്റുകളും ഉൾപ്പെടുന്ന പിൻവശത്ത് ഓവൽ ആകൃതിയിലുള്ള ക്യാമറ സംവിധാനം മോട്ടോ ഇ20യുടെ സവിശേഷതയാണ്.
Post Your Comments