Latest NewsNewsInternationalOmanGulf

ഈ വർഷം അനുവദിച്ച എല്ലാ വിസകളുടെയും കാലാവധി വർഷാവസാനം വരെ നീട്ടി ഒമാൻ

മസ്‌കറ്റ്: ഈ വർഷം അനുവദിച്ച എല്ലാ വിസകളുടെയും കാലാവധി വർഷാവസാനം വരെ നീട്ടി ഒമാൻ. സുപ്രീം കമ്മറ്റിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇതിന് അധിക ഫീസ് ഈടാക്കില്ലെന്നും സുപ്രീം കമ്മിറ്റി അറിയിച്ചു. രാജ്യത്തിന് പുറത്തുള്ളവർക്ക ആർഒപി വെബ്സൈറ്റിൽ കയറിയാൽ കാലാവധി നീട്ടിയത് മനസ്സിലാക്കാം. ആറുമാസത്തിലധികം രാജ്യത്തിന് പുറത്ത് കഴിഞ്ഞവർക്ക് സ്പോൺസറുടെ അപേക്ഷയിലാണ് പ്രവേശനാനുമതി നൽകുകയെന്നും കമ്മിറ്റി വ്യക്തമാക്കി.

Read Also: കരമനയില്‍ വഴിയോര കച്ചവടക്കാരിയുടെ മീന്‍ തട്ടിത്തെറിപ്പിച്ചെന്ന പരാതി വ്യാജമെന്ന് ദൃക്‌സാക്ഷി

കോവിഡ് പശ്ചാത്തലത്തിൽ നിർത്തിവെച്ച പുതിയ വിസ അനുവദിക്കൽ സെപ്തംബർ ഒന്നു മുതൽ പുനരാരംഭിക്കുമെന്നും അധികൃതർ അറിയിച്ചു. അംഗീകൃത വാക്സിന്റെ രണ്ട് ഡോസ് സ്വീകരിച്ച താമസ വിസക്കാർ, ഓൺ അറൈവൽ വിസ ലഭിക്കുന്നവർ എന്നിവർക്കാണ് ഒമാനിൽ പ്രവേശിക്കാൻ അനുമതിയുള്ളത്. ഫൈസർ – ബയോഎൻടെക്, ഓക്‌സ്‌ഫോഡ് ആസ്ട്രസെനിക, ആസ്ട്രസെനിക കൊവിഷീൽഡ്, ജോൺസൻ ആന്റ് ജോൺസൻ, സിനോവാക്, മൊഡേണ, സ്പുട്‌നിക്, സിനോഫാം എന്നീ വാക്‌സിനുകൾക്കാണ് രാജ്യത്ത് അംഗീകാരമുള്ളത്.

ഇന്ത്യയിൽ നിന്ന് അടുത്ത മാസം ഒന്നു മുതൽ ഒമാനിലേക്ക് യാത്ര ചെയ്യാൻ സാധിക്കുക. ഒമാനിലെത്തുന്നതിന് 14 ദിവസം മുമ്പ് വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിച്ചിരിക്കണമെന്നാണ് നിർദ്ദേശം.

Read Also: നൂറിലധികം ബ്രാൻഡുകൾ: ബാക്ക് ടു സ്‌കൂൾ ഡിസ്‌കൗണ്ടുകളുമായി ദുബായിയിലെ വ്യാപാരികൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button