ന്യൂഡൽഹി: രണ്ടു ഡോസ് വാക്സീന്‍ സ്വീകരിച്ചവര്‍ക്ക് രോഗലക്ഷണങ്ങളില്ലെങ്കില്‍ ആഭ്യന്തര യാത്ര ചെയ്യാൻ ആർടിപിസിആർ പരിശോധന വേണ്ടെന്നു കേന്ദ്ര ആരോഗ്യമന്ത്രാലയം. പുതുക്കിയ ആഭ്യന്തര യാത്രാ മാര്‍ഗനിര്‍ദേശത്തിലാണ് നിർദേശം. വിമാനം, റോഡ്, ജലഗതാഗതം എന്നിവയ്ക്കു പുതിയ മാർഗനിർദേശം ബാധകമാണ്.
വിമാനയാത്രയ്ക്കു പിപിഇ കിറ്റ് ധരിക്കേണ്ടതില്ലെന്നും നിർദേശത്തിൽ പറയുന്നു. അതേസമയം, ക്വാറന്റീൻ, ഐസലേഷൻ എന്നീ കാര്യങ്ങളിൽ ഓരോ സ്ഥലങ്ങളിലുമുള്ള രോഗവ്യാപനത്തിന്റെ സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാമെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
Post Your Comments