ന്യൂഡൽഹി: കശ്മീരിനെക്കുറിച്ച് നടത്തിയ വിവാദ പരാമർശങ്ങൾക്കു പിന്നാലെ പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവ്ജ്യോത് സിങ് സിദ്ദുവിന്റെ ഉപദേശകൻ മൽവീന്ദർ സിങ് മാലി ഉപദേശക സ്ഥാനം രാജിവച്ചു. ഇന്ത്യയും പാക്കിസ്ഥാനും കശ്മീരിനെ നിയമവിരുദ്ധമായി കയ്യടക്കി വച്ചിരിക്കുകയാണെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ഇതിനെതിരെ വൻ വിമർശനം ഉയർന്നിരുന്നു.
Read Also: അമരീന്ദർ സിംഗിന്റെ താക്കീത്: ഉപദേശകരെ വിളിച്ചു വരുത്തി സിദ്ദു
‘കശ്മീർ കശ്മീരികൾക്കുള്ളതാണ്. യുഎൻ പ്രമേയങ്ങളുടെ തത്വങ്ങൾക്ക് വിരുദ്ധമായി, ഇന്ത്യയും പാക്കിസ്ഥാനും കശ്മീരിനെ നിയമവിരുദ്ധമായി കയ്യടിക്കി. കശ്മീർ ഇന്ത്യയുടെ ഭാഗമായിരുന്നെങ്കിൽ ആർട്ടിക്കിൾ 370, 35-എ എന്നിവയുടെ ആവശ്യകത എന്തായിരുന്നു? ഹരിസിങ് രാജാവുമായുള്ള പ്രത്യേക ഉടമ്പടി എന്തായിരുന്നു? കരാറിന്റെ നിബന്ധനകൾ എന്താണെന്ന് ജനത്തോട് പറയൂ..’– അധ്യാപകൻ കൂടിയായ അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചു.
മൽവീന്ദർ സിങ് മാലിക്കിന്റെ പരാമർശത്തെ അപലപിച്ച പഞ്ചാബ് മുഖ്യമന്ത്രി അമരിന്ദർ സിങ്, പരാമർശം രാജ്യവിരുദ്ധമാണെന്ന് പറഞ്ഞിരുന്നു. വ്യക്തതയോ അറിവോ ഇല്ലാത്ത കാര്യങ്ങളിൽ സംസാരിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Post Your Comments