മാഞ്ചസ്റ്റർ സിറ്റിയിലേക്കുള്ള ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ട്രാൻസ്ഫർ നടക്കില്ലെന്ന് റിപ്പോർട്ട് . താരവുമായുള്ള ചർച്ചകളിൽ നിന്ന് ഇംഗ്ലീഷ് ക്ലബ്ബ് പിന്മാറിയതായി പ്രമുഖ ഫുട്‌ബോൾ ജേണലിസ്റ്റ് ഫാബ്രിസിയോ റൊമാനോ അറിയിച്ചു. അതേസമയം, തന്റെ മുൻ ക്ലബ്ബായ മാഞ്ചസ്റ്റർ യുനൈറ്റഡിലേക്കായിരിക്കും ക്രിസ്റ്റ്യാനോ എത്തുകയെന്നും, റൊമാനോ വ്യക്തമാക്കി. സാമ്പത്തിക കാര്യങ്ങളിൽ തീരുമാനമാകാത്തതിനെ തുടർന്നാണ് ഇംഗ്ലീഷ് ക്ലബ്ബ് ചർച്ചകളിൽ നിന്നും പിന്മാറിയത്.
Manchester United have been in direct contact with Jorge Mendes since yesterday night for Cristiano Ronaldo comeback. Now board talking about figures of the deal, potential salary & also fee for Juventus. ??? #MUFC
Man United are now “seriously interested” – as Man City too. pic.twitter.com/InVvBKua1J
— Fabrizio Romano (@FabrizioRomano) August 27, 2021
ക്രിസ്റ്റ്യാനോ മാഞ്ചസ്റ്റർ സിറ്റിയിൽ കളിക്കാനുള്ള സന്നദ്ധത അറിയിച്ചെങ്കിലും താരത്തിനു വേണ്ടിയുള്ള ശ്രമം അവസാനിപ്പിക്കുന്നതായി ക്ലബ്ബ് വ്യക്തമാക്കുകയായിരുന്നു. ഇറ്റാലിയൻ ക്ലബ്ബായ യുവന്റസിൽ നിന്ന് ട്രാൻസ്ഫർ ചോദിച്ചുവാങ്ങിയ ക്രിസ്റ്റ്യാനോ മുന്നോട്ടുവെച്ച ആവശ്യങ്ങളും യുവന്റസിൽ നിന്നുള്ള ട്രാൻസ്ഫർ തുകയും സംബന്ധിച്ച് ധാരണയിലെത്താൻ കഴിയാത്തതിനെ തുടർന്നായിരുന്നു ക്ലബ്ബിന്റെ പിന്മാറ്റം.
താലിബാൻ വിസ്മയമാണെന്ന് ചിന്തിക്കുന്ന ഒരു വിഭാഗം കേരളത്തിലുമുണ്ട്: എംകെ മുനീര്‍
എവിടെ കളിക്കണമെന്ന് ക്രിസ്റ്റ്യാനോയ്ക്ക് തീരുമാനിക്കാമെന്നും തന്റെ ക്ലബ്ബിലേക്കുള്ള ട്രാൻസ്ഫറിന്റെ സാധ്യത അതിവിദൂരമാണെന്നും മാഞ്ചസ്റ്റർ സിറ്റി കോച്ച് പെപ് ഗ്വാർഡിയോള ഇന്ന് മാധ്യമപ്രവർത്തകരോട് സൂചിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ട്രാൻസ്ഫർ നടക്കില്ലെന്ന കാര്യം സ്ഥിരീകരിക്കപ്പെട്ടത്.
Manchester City have decided to LEAVE negotiations for Cristiano Ronaldo. He’s NOT joining Manchester City – club position has been so clear in the last minutes. ?? #MCFC #Ronaldo
Important to clarify: personal terms have never been agreed, same for fee for Juventus. ❌ pic.twitter.com/lEE5A6XSKY
— Fabrizio Romano (@FabrizioRomano) August 27, 2021
താരത്തിന്റെ ഏജന്റ് ജോർജ് മെൻഡസ് കഴിഞ്ഞ ദിവസം മുതൽ യുനൈറ്റഡുമായുള്ള ചർച്ചയിലായിരുന്നു എന്നും ക്രിസ്റ്റ്യാനോ ആറു വർഷത്തോളം കളിച്ച ചെലവഴിച്ച ക്ലബ്ബ് അനുകൂലമായി പ്രതികരിച്ചതോടെയാണ് കാര്യങ്ങളിൽ വഴിത്തിരിവുണ്ടായതെന്നും ഫാബ്രിസിയോ റൊമാനോ പറയുന്നു. 2023 വരെ താരവുമായി ക്ലബ്ബ് കരാറിൽ ഏർപ്പെടുമെന്നാണ് സൂചന.
Post Your Comments