Latest NewsNewsLife StyleHealth & Fitness

കൊതുക് കടിച്ച പാടും ചൊറിച്ചിലും മാറ്റാൻ ചില പൊടിക്കൈകൾ

കൊതുകിന്റെ സംഗീതം പോലെതന്നെ അസഹ്യമാണ് അതിന്റെ കടിയും. കൊതുക് കടിയുടെ പാട് പോലും പലര്‍ക്കും സഹിക്കാന്‍ കഴിയാത്തതാണ്. കൊതുകിന്‍റെ കടി മൂലം തൊലിപ്പുറത്ത് തിണർത്ത് വരുന്ന ചെറിയ തടിപ്പുകള്‍ , പാടുകള്‍ ചിലരില്‍ കുറച്ച് നാൾ നീണ്ടുനില്‍ക്കാം. അത്തരം പാടുകളെ മാറ്റാന്‍ ഈക്കാര്യങ്ങൾ ശ്രദ്ധിക്കാം.

തണുത്ത വെള്ളം കൊണ്ടുള്ള പരിചരണം കൊതുക് കടിയുടെ പാട് മാറ്റാന്‍ നല്ലതാണ്. കൊതുക് കടിച്ചിടത്ത് തണുത്ത വെള്ളം കുറച്ചധികം നേരം ഒഴിക്കുന്നത് ഫലം നല്‍കും. നേർത്ത തുണിയിൽ ഒരു കഷണം ഐസ് പൊതിഞ്ഞ് കൊതുകിന്റെ കുത്തേറ്റ ഭാഗത്ത് വയ്ക്കുന്നതും പാട് മാറാന്‍ സഹായിക്കും.

ചിലര്‍ക്ക് കൊതുകിന്‍റെ കടി വലിയ മുറിവ് ഉണ്ടാക്കും. മുറിവുണക്കാന്‍ തേന്‍ നല്ലതാണ് എന്ന് എല്ലാവര്‍ക്കും അറിയാമല്ലോ. അതിനാല്‍ കൊതുക് കടിച്ച ഭാഗത്ത് തേന്‍ പുരട്ടാം.

Read Also :  പാറ്റകളെയും ചെറുപ്രാണികളെയും എളുപ്പം തുരത്താൻ ഇതാ 3 എളുപ്പവഴികൾ

ചൂട് വെള്ളത്തിൽ രണ്ടോ മൂന്നോ കപ്പ് വിനാഗിരി ഒഴിച്ച് മുറിവിൽ പുരട്ടുന്നതും ഫലം നല്‍കും.

ഒരുപാട് ഔഷധഗുണങ്ങളുള്ള ലാവണ്ടർ (കർപ്പൂരവള്ളി) ഓയിലും നല്ല ഫലം ചെയ്യും. കൊതുകിന്‍റെ കുത്തേറ്റടത്ത് ഒറ്റത്തവണ പുരട്ടുകയേ വേണ്ടൂ. തിണർപ്പും വേദനയും മാറും.

ടീ ബാഗ് കൊതുക് കടിച്ചിടത്ത് വയ്ക്കുന്നതും നല്ലതാണ്. തേയിലയിലെ ചില രാസവസ്തു മുറിപ്പാടിലെ ദ്രവം വലിച്ച് വറ്റിക്കുകയാണ് ചെയ്യുന്നത്. അതുമൂലം തടിപ്പുകള്‍, പാടുകള്‍ എന്നിവ മാറും.

കൊതുക് കടിയുടെ അനന്തര ഫലങ്ങളെ തടയാൻ മികച്ചതാണ് ടീട്രീ ഓയിൽ. ആന്‍റി വൈറല്‍ ഗുണങ്ങള്‍ ഉള്ള ടീട്രീ ഓയില്‍ മുറിവ് വേഗം ഉണക്കുന്നു. അതിനാല്‍ കൊതുക് കടിച്ച ഭാഗത്ത് ഈ ഓയില്‍ പുരട്ടാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button