സേലം : കേരളത്തിലേക്ക് കടത്താൻ സൂക്ഷിച്ചിരുന്ന വൻ സ്പിരിറ്റ് ശേഖരം പിടികൂടി. സേലം ശ്രീനായിക്കാംപെട്ടിയിൽ സ്വകാര്യ ഗോഡൗണിൽ സൂക്ഷിച്ച 10850 ലിറ്റർ സ്പിരിറ്റാണ് പിടികൂടിയത്. കേസിൽ രണ്ടു പേരെ അറസ്റ്റ് ചെയ്തു. കേരളത്തിലെത്തിക്കാൻ മധ്യപ്രദേശിൽ നിന്നാണ് സ്പിരിറ്റ് എത്തിച്ചതെന്ന് എക്സൈസ് സംഘം പറഞ്ഞു.
Read Also : സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്‌ക്കും സാധ്യത : വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്
പാലക്കാട് എക്സൈസ് ഇന്‍റലിജൻസും എക്സൈസ് എൻഫോഴ്സും സംയുക്തമായി നടത്തിയ റെയ്ഡിലാണ് സ്പിരിറ്റ് പിടികൂടിയത്. കളിയിക്കാവിള സ്വദേശി കനകരാജ്, സേലം സ്വദേശി അരശ് എന്നിവരെയാണ് എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തത്. സ്വകാര്യ ഗോഡൗണിൽ 310 കന്നാസുകളിലായാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. തിരുവനന്തപുരം സ്വദേശിയുടേതാണ് ഗോഡൗണെന്നാണ് സൂചന. അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പക്ടർ പിസി സെന്തിലിന്‍റെ നേതൃത്യത്തിലുള്ള സംഘമാണ് സ്പിരിറ്റ് പിടിച്ചെടുത്തത്.
Post Your Comments