തിരുവനന്തപുരം : 1921ല്‍ നടന്ന മലബാര്‍ കലാപത്തെക്കുറിച്ചുള്ള സംവാദങ്ങളും വിവാദങ്ങളും നേരത്തെ മുതല്‍ ഉണ്ടായിരുന്നെങ്കിലും കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്ലിയാര്‍ എന്നിവരടക്കം 387 പേരെ സ്വാതന്ത്ര്യസമര രക്തസാക്ഷികളുടെ പട്ടികയില്‍നിന്ന് നീക്കാനുള്ള തീരുമാനമാണ് ഇപ്പോള്‍ ചര്‍ച്ചകളെ ചൂട് പിടിപ്പിച്ചിരിക്കുന്നത്.
Read Also : താലിബാൻ വിസ്മയമാണെന്ന് ചിന്തിക്കുന്ന ഒരു വിഭാഗം കേരളത്തിലുമുണ്ട്: എംകെ മുനീര്‍
മലബാര്‍ കലാപത്തിന് ഇടയാക്കിയത് സാമ്രാജ്യത്വവിരോധവും ജന്മിവാഴ്ചയോടുള്ള എതിര്‍പ്പുമാണോ, അതോ മതാധിഷ്ഠിതമായ പശ്ചാത്തലമാണോ എന്ന തര്‍ക്കം ആദ്യഘട്ടത്തില്‍ത്തന്നെ ഉയര്‍ന്നതാണെന്നാണ് സിപിഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍ പ്രതികരിച്ചത്.
‘ സാമ്രാജ്യാധിപത്യത്തിനും ജന്മികള്‍ക്കും എതിരെ കൃഷിക്കാരില്‍ പൊതുവിലും മുസ്ലിം കൃഷിക്കാരില്‍ വിശേഷിച്ചും വളര്‍ന്നുവന്ന രോഷവും പ്രതിഷേധവുമായിരുന്നു കലാപത്തിന് തുടക്കമിട്ടത്. മഹാത്മാഗാന്ധി, അലി സഹോദരന്മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ രൂപംകൊണ്ട കോണ്‍ഗ്രസ് കമ്മിറ്റികളും ഖിലാഫത്ത് കമ്മിറ്റികളും ഈ പ്രതിഷേധത്തിന് രൂപം നല്‍കുന്നതിന് സഹായിച്ചിട്ടുണ്ട്. ബ്രിട്ടീഷ് ഭരണവുമായി കൂട്ടുചേര്‍ന്നുള്ള ജന്മിവാഴ്ചയ്ക്കെതിരെ സംഘടിതമായി ഉയര്‍ന്നുവന്ന കുടിയാന്‍ പ്രസ്ഥാനവും സമരത്തെ സഹായിച്ചു. ഇതാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രധാന വിലയിരുത്തല്‍’ – വിജയരാഘവന്‍ വ്യക്തമാക്കി.
മലബാര്‍ കലാപത്തെ വര്‍ഗീയലഹളയാക്കി ചിത്രീകരിക്കാന്‍ സംഘപരിവാറും അതിന്റെ നിയന്ത്രണത്തിലുള്ള ഏജന്‍സികളും ശ്രമിക്കുകയാണ്. വാരിയന്‍കുന്നത്തിനെയും ആലി മുസ്ലിയാരെയും സ്വാതന്ത്ര്യസമര രക്തസാക്ഷികളുടെ പട്ടികയില്‍നിന്ന് നീക്കാന്‍ ശ്രമിക്കുന്ന ഐസിഎച്ച്ആര്‍, സംഘപരിവാര്‍ നിയന്ത്രണത്തിലാക്കിയ വിദ്യാഭ്യാസ-ഗവേഷണ സ്ഥാപനങ്ങളില്‍ ഒന്നാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Post Your Comments