COVID 19KeralaLatest NewsNewsIndia

രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ ഉള്ളത് കേരളത്തിൽ : സംസ്ഥാനത്തിന് കർശന നിർദ്ദേശവുമായി കേന്ദ്രസർക്കാർ

ന്യൂഡൽഹി : കോവിഡ് രോഗബാധിതരുടെ എണ്ണത്തിൽ ഗണ്യമായ കുറവ് മറ്റു സംസ്ഥാനങ്ങളിൽ റിപ്പോർട്ട് ചെയ്യുമ്പോൾ കേരളത്തിലെ സ്ഥിതി അതീവ ഗുരുതരമാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ രോഗികൾ ഉള്ളത് ഇപ്പോൾ കേരളത്തിലാണ്. പ്രതിദിന മരണനിരക്കും സംസ്ഥാനത്താണ് കൂടുതൽ റിപ്പോർട്ട് ചെയ്യുന്നത്.

Read Also : കരമന സംഭവം : മീൻ വില്‍പ്പനക്കാരി മീനും പാത്രവും സ്വയം തട്ടിത്തെറിപ്പിച്ചതെന്ന് പോലീസ് റിപ്പോര്‍ട്ട് 

അതേസമയം കേരളത്തിൽ കൊറോണ വ്യാപനം രൂക്ഷമായ പ്രദേശങ്ങളിൽ രാത്രി കാല കർഫ്യു ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ കർശന നിർദ്ദേശം നൽകി. കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്താൻ പ്രത്യേകമായി വിളിച്ചുചേർത്ത യോഗത്തിലാണ് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ബല്ലാ ആവശ്യം മുന്നോട്ട് വച്ചത്. പ്രതിരോധ സംവിധാനങ്ങൾ മെച്ചപ്പെടുത്തിയില്ലെങ്കിൽ സ്ഥിതി അതീവ ഗുരുതരമാകുമെന്നും കേന്ദ്രം യോഗത്തിൽ മുന്നറിയിപ്പ് നൽകി.

കോവിഡ് വാക്സിൻ ഉല്പാദനം വർദ്ധിപ്പിക്കാൻ വാക്‌സീൻ നിർമ്മാതാക്കളോട് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ആഘോഷങ്ങൾക്കായുള്ള കൂടിച്ചേരലുകൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തണമെന്നും ആഭ്യന്തര സെക്രട്ടറി യോഗത്തിൽ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button