തിരുവനന്തപുരം: ചെറുകിട വിതരണക്കാരെ വെട്ടിലാക്കി സപ്ലൈകോ. ഔട്ട്ലെറ്റുകളിലേക്ക് സാധനങ്ങള്‍ നല്കിയ വകയില്‍ ചെറുകിട വിതരണക്കാര്‍ക്ക് ലഭിക്കാനുള്ളത് ഇനി കോടികളാണെന്ന് റിപ്പോർട്ട്. നവംബര്‍ മുതലുള്ള പണമാണ് നിലവിൽ ലഭിക്കാനുള്ളത്. കോവിഡ് മൂലം പ്രതിസന്ധിയിലായ ചെറുകിട വിതരണയൂണിറ്റുകള്‍ പലതും ഇതോടെ അടച്ചുപൂട്ടലിലേക്ക് ഇപ്പോള്‍ നീങ്ങിയിട്ടുണ്ട്.
Also Read:ആറ് വിക്കറ്റുമായി അവൻ ഇംഗ്ലണ്ടിന്റെ ഹീറോയാകും: പ്രവചിച്ച് കെവിൻ പീറ്റേഴ്സൺ
നിലവിൽ 87 കോടിയിലധികം രൂപയാണ് ചെറുകിട വിതരണക്കാര്‍ക്ക് ലഭിക്കാനുള്ളതെന്നാണ് റിപ്പോർട്ട്. സിവില്‍ സപ്ലൈസിന് കീഴിലുള്ള സപ്ലൈകോ ഔട്ട്ലെറ്റുകളില് സാധനങ്ങൾ വിതരണം ചെയ്ത വകയിലാണ് ഇത്രയും വലിയ തുക കടമായിതുടരുന്നത്. കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് നൂറോളം ചെറുകിട നിര്‍മാണ യൂണിറ്റുകള്‍ സംസ്ഥാനത്ത് പ്രവര്‍ത്തനം അവസാനിപ്പിച്ചിരുന്നു.
അതേസമയം, സപ്ലൈകോയില്‍ നിന്നുളള പണം കൂടി കുടിശ്ശികയായതോടെ ഭൂരിഭാഗം യൂണിറ്റുകളും അടച്ചുപൂട്ടലിലേക്ക് നീങ്ങുകയാണ്. ചെറുകിട വിതരണക്കാരുടെ സംഘടന മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ക്ക് ഇക്കാര്യം ചൂണ്ടിക്കാട്ടി പരാതി നല്‍കിയിട്ടുണ്ട്.
അതേസമയം, സംസ്ഥാനത്ത് കടബാധ്യത മൂലം ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. സർക്കാർ കൃത്യമായ നടപടികൾ സ്വീകരിക്കാത്തതാണ് ആത്മഹത്യകൾക്ക് കാരണമാകുന്നതെന്നാണ് വിമർശനം ഉയരുന്നത്.
Post Your Comments