Latest NewsKeralaNewsIndia

നടന്നത് ഹിന്ദു വംശഹത്യ, വോട്ട് ബാങ്ക് ആണ് കമ്മ്യൂണിസ്റ്റുകാരുടെ ലക്ഷ്യം: വാരിയൻകുന്നനെ വെളിപ്പിക്കുന്നവർക്കെതിരെ യുവതി

കൊല്ലം: വാരിയൻകുന്നനെ സ്വാതന്ത്ര സമര സേനാനി ആക്കി വാഴ്ത്തിപ്പാടുന്ന തിരക്കിലാണ് ഒരു വിഭാഗം ആളുകൾ. ഇത്തരക്കാർക്ക് കുട പിടിക്കുകയാണ് സി പി എം നേതാക്കളെന്ന് ശക്തമായ ആരോപണവും ഉയരുന്നുണ്ട്. സ്പീക്കർ എം ബി രാജേഷ്, മുൻ ധനകാര്യമന്ത്രി തോമസ് ഐസക്ക് തുടങ്ങിയവർ വാരിയൻകുന്നനെ ‘വെള്ളപൂശി’ നിലപാടുകൾ അറിയിച്ച് രംഗത്ത് വന്നിരുന്നു. മലബാർ ലഹള ഹിന്ദു വംശഹത്യ ആണെന്നും അതെങ്ങനെയാണ് സ്വാതന്ത്ര്യസമരമോ കർഷക സമരമോ ആകുന്നതെന്നും ചോദിക്കുകയാണ് ബീഗം ആശാ ഷെറിൻ. ഫേസ്‌ബുക്കിൽ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു യുവതിയുടെ ചോദ്യം.

യുവതിയുടെ വാക്കുകളിങ്ങനെ:

‘ഒരു കാലത്തെ ഹിന്ദു വംശഹത്യയെ സ്വാതന്ത്ര്യസമരമായിട്ടും കർഷക ലഹളയായിട്ടും ഒക്കെ ഇങ്ങനെ ചർച്ച നടക്കുന്നു. മലബാർ ലഹളയെ മഹത്വവത്ക്കരിച്ച്, വാരിയൻകുന്നനെ സ്വാതന്ത്ര സമര സേനാനിയാക്കി പ്രതിഷ്‌ഠിക്കുന്ന സാഹചര്യമാണ് കേരളത്തിൽ ഇപ്പോഴുള്ളത്. ഇസ്‌ലാമിക ജനതയെ കൈയിലെടുക്കാൻ വേണ്ടി വോട്ട് ബാങ്കിന്റെ ഭാഗമായിട്ട് ഇടതുപക്ഷ സഹയാത്രികരും കമ്മ്യൂണിസ്റ്റ് നേതാക്കളും ഇസ്‌ലാം ജനതയെ പ്രീണിപ്പിച്ച് കൂടെ നിർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇതെല്ലാം പടച്ച് വിടുന്നത്. പതിനായിരക്കണക്കിന് ഹിന്ദുക്കളെ മതം മാറ്റാൻ വേണ്ടി കാഫിർ ആയിട്ടുള്ളവർ ഭൂമിയിൽ വേണ്ട, കാഫിറുകളെ കൊന്നാൽ സ്വർഗം കിട്ടും എന്ന മുദ്രാവാക്യം വിളിച്ച് കൊണ്ടാണ് ഇവർ മാപ്പിള ലഹള ആഹ്വാനം ചെയ്തത്. ഇതിനു നേതൃത്വം നൽകിയത് വാരിയൻകുന്നൻ മുഹമ്മദ് ഹാജി ആണ്. ഇയാളെ മഹത്വവത്കരിച്ച രേഖകളൊന്നും തന്നെ എവിടെയും ഇല്ല.

ബ്രിട്ടീഷുകാരുടെ പിടിയിലായപ്പോൾ ഇയാൾ വിളിച്ച് പറഞ്ഞ ഒരു ഡയലോഗ് ഉണ്ട്, ‘അവരവർ അവരവരുടെ കൊതം നോക്കിക്കോളൂ’ എന്ന്. വാരിയൻകുന്നനെ വാഴ്ത്തുന്നത് കമ്മ്യൂണിസ്റ്റുകാർ ആണ്. ഈ കമ്മ്യൂണിസ്റ്റുകാരുടെ തലതൊട്ടപ്പനായ ഇ എം എസ് സ്വന്തം നാട്ടിൽ നിന്നും പലായനം ചെയ്ത ആളാണ്. വാരിയൻകുന്നനെയും ടീമിനെയും കണ്ടപ്പോൾ പേടിച്ചോടിയ ആളാണ് ഇ എം എസ്. വാരിയൻകുന്നൻ സ്വാതന്ത്ര്യസമര സേനാനി ആയിരുന്നുവെങ്കിൽ എന്തിനായിരുന്നു ഇ എം എസ് ഓടിയൊളിച്ചത്. കൊല്ലപ്പെട്ടവരെല്ലാം ഹിന്ദുക്കളായിരുന്നു. ഇതിനെ കുറിച്ച് ഇ എം എസ് തന്റെ പുസ്തകത്തിൽ പറയുന്നുണ്ട്. അദ്ദേഹം സംഘിയായിരുന്നോ?’ ബീഗം ആശാ ചോദിക്കുന്നു.

വീഡിയോ കാണാം:

 

shortlink

Related Articles

Post Your Comments

Related Articles


Back to top button