NattuvarthaLatest NewsKeralaNews

സ്ത്രീധനം എന്ന സാമൂഹ്യ വിപത്തിനെതിരെ നമ്മൾ ഒറ്റക്കെട്ടായി കൈകോര്‍ക്കണം: മന്ത്രി കെ.എന്‍. ബാലഗോപാല്‍

കൊല്ലം: സ്ത്രീധനം എന്ന സാമൂഹ്യ വിപത്തിനെതിരെ നമ്മൾ ഒറ്റക്കെട്ടായി കൈകോര്‍ക്കണമെന്ന് മന്ത്രി കെ.എന്‍. ബാലഗോപാല്‍. കുടുംബശ്രീ ജില്ലാ മിഷനും സംസ്ഥാന വനിതാ കമ്മീഷനും ചേര്‍ന്ന് സംഘടിപ്പിച്ച ‘സ്ത്രീധന മുക്ത കേരളവും സുരക്ഷിത സമൂഹവും’ സംസ്ഥാനതല സെമിനാര്‍ എന്‍.ജി.ഒ യൂണിയന്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Also Read:ചർച്ചയിൽ ഒതുങ്ങി പെൺപുലികൾ: ലൈംഗീക അധിക്ഷേപവും വിവേചനവും നേരിട്ടെന്ന പരാതി പിൻവലിക്കാനൊരുങ്ങി ഹരിത

‘തെറ്റായ രീതി പിന്‍തുടരുന്നതിനെതിരെ ഫലപ്രദ ഇടപെടലാണ് കുടുംബശ്രീക്ക് നടത്താനാകുക. ഇക്കാര്യത്തില്‍ ശക്തമായ നിലപാട് സ്വീകരിക്കാന്‍ സ്ത്രീ സമൂഹവും തയ്യാറാകണം. ആധുനിക സമൂഹത്തിന് ഭൂഷണമല്ല സ്ത്രീധനമെന്നും’ വേദിയിൽ കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു. സംസ്ഥാന സർക്കാർ ഇത്തരം പ്രശ്നങ്ങളെ നേരിടാൻ വേണ്ട പദ്ധതികൾ ഒരുക്കുമെന്നും പറയുന്നു.

ജില്ലയെ സ്ത്രീധന മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ വിവിധ സാംസ്‌കാരിക സംഘടനകളുടെ കൂട്ടായ്മയില്‍ നടപ്പിലാക്കുന്ന ജനകീയ ബോധവല്‍ക്കരണ പരിപാടിയുടെ തുടക്കമായാണ് സെമിനാര്‍ സംഘടിപ്പിച്ചത്. കുടുംബശ്രീ പ്രവര്‍ത്തകരുടെ നേതൃത്വത്തിലുള്ള ബോധവല്‍ക്കരണ പരിപാടികള്‍ വരും ദിവസങ്ങളില്‍ നടത്തും.

അതേസമയം, കേരളത്തിൽ നിരവധി ഗാർഹിക പീഡന മരണങ്ങളാണ് നിലവിൽ റിപ്പോർട്ട്‌ ചെയ്തിട്ടുള്ളത്. ഇതിനെതിരെ സമൂഹത്തിന്റെ പല മേഖലകളിൽ നിന്നും വലിയ മുന്നേറ്റങ്ങളും ഉണ്ടായിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button