ലഖ്നൗ: കൊവിഡ് പ്രതിരോധത്തില്‍ ഇന്ത്യയില്‍ നമ്പര്‍ വണ്‍ ആയി ഉത്തര്‍പ്രദേശ്. കൊവിഡ് പ്രതിരോധത്തില്‍ പാളിച്ചകള്‍ ഉണ്ടായിയെന്ന് ഏറ്റവുമധികം വിമര്‍ശനം നേരിട്ടിരുന്ന സംസ്ഥാനമായിരുന്നു ഉത്തര്‍പ്രദേശ്. ഇന്ന് പക്ഷേ കേസുകള്‍ തീര്‍ത്തുമില്ല എന്ന അവസ്ഥയാണ്. കേരളം മുമ്പ് കൊവിഡ് പ്രതിരോധത്തില്‍ നമ്പര്‍ വണ്‍ എന്ന് പറയാവുന്ന മോഡല്‍ സ്റ്റേറ്റായിരുന്നു. എന്നാല്‍ ഇന്ന് കേസുകളുടെ കാര്യത്തില്‍ രാജ്യത്തെ തന്നെ ഒന്നാം സ്ഥാനം കേരളത്തിനാണ്. രാജ്യത്തെ ഏറ്റവും മികച്ച പ്രതിരോധ മോഡലായി യുപി മാറിയിരിക്കുകയാണെന്ന് വ്യക്തമാണ്.
Read Also : കോവിഡ് രോഗികള്‍ കൂടുന്നു : സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്
കേരളത്തില്‍ മൂന്നര കോടി ജനങ്ങളാണ് ഉള്ളത്. ഓഗസ്റ്റ് 26 ലെ കണക്കെടുത്താല്‍ രാജ്യത്തെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്ക് കേരളത്തിലാണ്. 30,007 പേര്‍ക്കാണ് വ്യാഴാഴ്ച കൊവിഡ് സ്ഥരീകരിച്ചിരിക്കുന്നത്. 31, 445 കേസുകളാണ് ബുധനാഴ്ച രേഖപ്പെടുത്തിയത്.
അതേസമയം ഉത്തര്‍പ്രദേശില്‍ ജനസംഖ്യ 24 കോടിയാണ്. രാജ്യത്തെ തന്നെ ഏറ്റവും വലിയ സംസ്ഥാനമാണിത്. അവിടെ രേഖപ്പെടുത്തിയത് വെറും 22 കൊവിഡ് കേസുകളാണ്. രണ്ട് ദിവസം മുമ്പുള്ള കണക്ക് പ്രകാരം വെറും ഏഴ് പോസിറ്റീവ് കേസുകളാണ് യുപിയില്‍ രേഖപ്പെടുത്തിയത്.
രണ്ടിടത്തെയും മരണങ്ങള്‍ തമ്മില്‍ ബഹുദൂര വ്യത്യാസമുണ്ട്. കഴിഞ്ഞ ദിവസങ്ങളിലൊന്നും യുപിയില്‍ മരണങ്ങളൊന്നും തന്നെ രേഖപ്പെടുത്തിയിരുന്നില്ല. യുപിയില്‍ ആകെയുള്ളത് 345 ആക്ടീവ് കേസുകളാണ്. കേരളത്തിലാണെങ്കില്‍ അത് 1.7 ലക്ഷമാണ്. കേരളം സ്ഥിരമായി ഉയര്‍ത്തുന്ന വാദം കൂടുതല്‍ ടെസ്റ്റുകള്‍ നടത്തുന്നു എന്നതാണ്. അതുകൊണ്ട് കൂടുതല്‍ കേസുകള്‍ രേഖപ്പെടുത്തുന്നു എന്നത്. എന്നാല്‍ യുപി മോഡലിനെ അപേക്ഷിച്ച് കേരളത്തിന്റേത് വന്‍ പരാജയമാണെന്ന് കണ്ടെത്തുകയാണ്. കേരളം 1.66 ലക്ഷം ടെസ്റ്റുകള്‍ നടത്തിയതില്‍ നിന്നാണ് 30,007 പോസിറ്റീവ് കേസുകള്‍ കണ്ടെത്തിയത്.
ടിപിആര്‍ കേരളത്തിലേത് 19.03 ശതമാനമായിരുന്നു. യുപിയില്‍ നടത്തിയത് 1.87 ലക്ഷം ടെസ്റ്റുകളാണ്. ഇതില്‍ നിന്ന് ആകെ 22 പേര്‍ക്കാണ് പോസിറ്റീവായത്. ടിപിആര്‍ 0.01 ശതമാനമാണ്. യുപിയില്‍ നടത്തിയിട്ടുള്ള 60 ശതമാനത്തോളം ടെസ്റ്റുകളില്‍ ആര്‍ടിപിസിര്‍ ടെസ്റ്റാണ്. 1.15 ലക്ഷത്തോളം ടെസ്റ്റുകളും ആര്‍ടിപിസിആര്‍ ആണെന്ന് ചുരുക്കം. കേരളത്തില്‍ നടത്തുന്ന ടെസ്റ്റുകളില്‍ 38 ശതമാനം മാത്രമാണ് ആര്‍ടിപിസിആര്‍. 62428 കേസുകളാണ് ആര്‍ടിപിസിആര്‍ പരിശോധനയിലൂടെ പോസിറ്റീവായത്. കൊവിഡ് പരിശോധനയ്ക്ക് ലഭ്യമായതില്‍ ഏറ്റവും മികച്ച ടെസ്റ്റ് ആര്‍ടിപിസിആര്‍ ആണെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
7.10 കോടി ടെസ്റ്റുകളാണ് യുപി ഇതുവരെ നടത്തിയത്. ലക്ഷത്തില്‍ 32000 പേര്‍ക്ക് എന്ന നിരക്കിലാണ് ടെസ്റ്റുകള്‍. അതേസമയം കേരളത്തില്‍ 3.06 കോടി പേര്‍ക്കാണ് ടെസ്റ്റുകള്‍ നടത്തിയത്. ലക്ഷത്തില്‍ 87000 പേരെയും ടെസ്റ്റിന് വിധേയമാക്കുന്നുണ്ട്. ബക്രീദ്, ഓണം ആഘോഷങ്ങള്‍ക്ക് ഇളവുകള്‍ നല്‍കിയതാവാം കേസുകള്‍ വര്‍ധിക്കാനുള്ള പ്രധാന കാരണം. കേന്ദ്ര സംഘം കേരളത്തിന്റെ രീതികളില്‍ ചില മാറ്റങ്ങള്‍ വേണമെന്നും നിര്‍ദ്ദേശിച്ചിരുന്നു.
നിലവിലെ സാഹചര്യത്തില്‍ വാക്സിന്‍ ഒഴിച്ചുള്ളവയില്‍ കേരള മോഡല്‍ പരാജയപ്പെട്ടെന്ന് പറയേണ്ടി വരും. പഴി ഒരുപാട് കേട്ട യുപിയിലെ മോഡല്‍ ഇപ്പോള്‍ രാജ്യത്തെ വിജയ മോഡലാണ്.
Post Your Comments