Latest NewsNewsIndiaMobile PhoneTechnology

കുറഞ്ഞ വിലയ്ക്ക് റിയൽമിയുടെ മാസ്റ്റർ എഡിഷൻ സ്മാർട്ട് ഫോൺ ഇന്ത്യയിലെത്തി

മുംബൈ : ചൈനീസ് സ്മാർട്ട് ഫോൺ ബ്രാൻഡായ റിയൽമിയുടെ പ്രീമിയം സ്മാർട്ട് ഫോൺ ശ്രേണിയിലെ മാസ്റ്റർ എഡിഷൻ ഫോൺ ഇന്ന് മുതൽ വിൽപ്പന തുടങ്ങും. റിയൽമി ജിടി 5ജിയെക്കാൾ വിലക്കുറവുള്ള മാസ്റ്റർ എഡിഷന്റെ വില്പന ഉച്ചയ്ക്ക് 12 മണി മുതൽ റിയൽമി.കോം, ഫ്ലിപ്കാർട്ട് വെബ്‌സൈറ്റുകൾ മുഖേനയാണ് ക്രമീകരിച്ചിരിക്കുന്നത്.

Read Also : മു​ഖ്യ​മ​ന്ത്രി​യു​ടെ പ്രളയ ദുരിതാശ്വാസ ധനസഹായം എത്തിയത് മറ്റൊരു അക്കൗണ്ടില്‍ : വീ​ട്ട​മ്മ ദു​രി​ത​ത്തി​ല്‍ 

കോസ്മോസ് ബ്ലൂ, ലൂണ വൈറ്റ് നിറങ്ങളിൽ റിയൽമി ജിടി മാസ്റ്റർ മാസ്റ്റർ എഡിഷൻ വാങ്ങാം. ഇതുകൂടാതെ സ്യൂട്ട്കേസ് സ്റ്റൈൽ ഡിസൈനുമായി വോയേജർ ഗ്രേ കളർ ഓപ്ഷനിൽ മാസ്റ്റർ എഡിഷൻ എഡിഷൻ ലഭ്യമാണ്. ലോകപ്രശസ്ത ഡിസൈനർ നാവോട്ടോ ഫുകസാവയുമായി സഹകരിച്ചാണ് ഈ ഡിസൈൻ ക്രമീകരിച്ചിരിക്കുന്നത്.

ക്വാൽകോം സ്‌നാപ്ഡ്രാഗൺ 778G SoC പ്രൊസസ്സറാണ് ഫോണിന്റെ കരുത്ത്. 256 ജിബി വരെയുള്ള ഇന്റെർണൽ സ്റ്റോറേജ് മൈക്രോ എസ്ഡി കാർഡ് വഴി വർദ്ധിപ്പിക്കാം. 65W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്‌ക്കുന്ന 4,300 എംഎഎച്ച് ബാറ്ററിയാണ് ഫോണിൽ.

6 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 25,999 രൂപ, 8 ജിബി റാം + 128 ജിബി സ്റ്റോറേജ് പതിപ്പിന് 27,999 രൂപ, ഏറ്റവും പ്രീമിയം പതിപ്പായ 8 ജിബി റാം + 256 ജിബി സ്റ്റോറേജ് പതിപ്പിന് 29,999 രൂപ എന്നിങ്ങനെയാണ് റിയൽമി ജിടി മാസ്റ്റർ എഡിഷന്റെ വില.

shortlink

Related Articles

Post Your Comments

Related Articles


Back to top button