Latest NewsKeralaNews

ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥികളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത പാസ്റ്റർ പോലീസ് പിടിയിൽ

കൊച്ചി : നഴ്‌സിങ് ഹോമിന്റെ മറവിൽ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥികളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത പാസ്റ്റർ പോലീസ് പിടിയിൽ. രാജക്കാട് മുല്ലക്കാനം സ്വദേശി ഷാജിയാണ് (54) മൂവാറ്റുപുഴ പോലീസിന്റെ പിടിയിലായത്.

Read Also : മഹാമാരി സമയത്ത് അടച്ചുപൂട്ടിയ രാജ്യത്തെ സ്‌കൂളുകൾ തുറക്കാനുള്ള സമയമായെന്ന് കോവിഡ് വർക്കിംഗ് ഗ്രൂപ്പ് മേധാവി 

മൂവാറ്റുപുഴയിൽ അഡോണ നഴ്‌സിങ് ഹോം നടത്തുകയായിരുന്നു ഇയാൾ. പതിനഞ്ചോളം പേരിൽ നിന്നായി ഏകദേശം പതിനഞ്ച് ലക്ഷം രൂപയാണ് ഇയാൾ തട്ടിയെടുത്തത്. പോളണ്ടിലെ സൂപ്പർ മാർക്കറ്റിൽ വിവിധ തസ്തികകളിലായി ലക്ഷക്കണക്കിന് രൂപ ശമ്പളമുള്ള ജോലിയായിരുന്നു വാഗ്ദാനം.

ജോലി കിട്ടാതായപ്പോൾ പണം കൊടുത്തവർ മൂവാറ്റുപുഴ സ്റ്റേഷനിൽ പരാതി നൽകി. ഇതറിഞ്ഞതോടെ പാസ്റ്റർ മുങ്ങുകയായിരുന്നു. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പാസ്റ്ററെ കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button