
ഭുവനേശ്വർ : ഭാര്യയുടെ വിയോഗം താങ്ങാനാകാതെ ചിതയിലേക്ക് ചാടിയ ഭർത്താവും ഒടുവിൽ മരണത്തിന് കീഴടങ്ങി. കാലഹന്ദിയിലെ സിയാൽജോദി ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.
കാലഹന്ദി സ്വദേശിയായ നിളാമണിയാണ് ഭാര്യ റായ്ബടിയുടെ മരണത്തിന് പിന്നാലെ ജീവനൊടുക്കാൻ ശ്രമിച്ചത്. ചിതയിലേക്ക് ചാടിയ നിളാമണിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.
ഹൃദയാഘാതം മൂലം നിളാമണിയുടെ ഭാര്യ റായ്ബടി സാബർ ചൊവ്വാഴ്ചയാണ് മരിച്ചത്. എന്നാൽ അറുപതുകാരനായ നിളാമണിക്ക് ഭാര്യാവിയോഗം താങ്ങാനായില്ല. മരണാനന്തര ചടങ്ങുകൾ നടക്കുന്നതിനിടെ നിളാമണി ചിതയിലേക്ക് എടുത്തു ചാടുകയായിരുന്നു. ആഴമേറിയ പൊള്ളലുകളേറ്റതിനാൽ ചികിത്സയിലിരിക്കെ നിളാമണി മരണത്തിന് കീഴടങ്ങി.
Post Your Comments