Latest NewsIndiaNews

കേന്ദ്രസർക്കാരിന്റെ ഇ-ശ്രാം പോർട്ടലിന് ഇന്ന് തുടക്കം : ആധാർ കാർഡ് നമ്പറിലൂടെ രജിസ്റ്റർ ചെയ്യാം

ന്യൂഡൽഹി : രാജ്യത്തെ അസംഘടിത മേഖലയിലെ തൊഴിലാളികൾക്കായി ഒരുക്കിയ ഡാറ്റാബേസ് പോർട്ടൽ ഇ-ശ്രാം ഇന്ന് ആരംഭിക്കുമെന്ന് കേന്ദ്ര തൊഴിൽ മന്ത്രി ഭൂപേന്ദർ യാദവ് പ്രഖ്യാപിച്ചു. നിർമ്മാണ തൊഴിലാളികൾ, കുടിയേറ്റ തൊഴിലാളികൾ, തെരുവ് കച്ചവടക്കാർ, വീട്ടുജോലിക്കാർ തുടങ്ങി 38 കോടി അസംഘടിത തൊഴിലാളികളെ രജിസ്റ്റർ ചെയ്യാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. ഇന്ന് മുതൽ തൊഴിലാളികൾക്ക് രജിസ്റ്റർ ചെയ്യാനാവും.

Read Also : പെട്രോളിന് വില കൂടിയതോടുകൂടി കള്ളൻമാരെക്കൊണ്ട് പൊറുതിമുട്ടി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ 

സ്വയം രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്ന തൊഴിലാളികളുടെ സംശയങ്ങൾ പരിഹരിക്കുന്നതിന് 14434 എന്ന ദേശീയ ടോൾ ഫ്രീ നമ്പർ ആരംഭിക്കുമെന്ന് തൊഴിൽ മന്ത്രി യാദവ് പറഞ്ഞു. തൊഴിലാളികൾക്ക് അവരുടെ ആധാർ കാർഡ് നമ്പറിലൂടെയും ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളിലൂടെയും ഇ-ശ്രാം പോർട്ടലിൽ രജിസ്റ്റർ ചെയ്യാൻ സാധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button