ന്യൂഡല്‍ഹി: കോവിഷീല്‍ഡ് വാക്‌സിന്റെ രണ്ട് ഡോസുകള്‍ തമ്മിലുള്ള ഇടവേള കുറച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ഉടന്‍ തീരുമാനം എടുക്കും. കോവിഷീല്‍ഡിന്റെ രണ്ട് ഡോസുകള്‍ തമ്മിലുള്ള ഇടവേള കുറയ്ക്കല്‍ പരിഗണനയിലുണ്ട്. ഇത് നാഷണല്‍ ടെക്നിക്കല്‍ അഡൈ്വസറി ഗ്രൂപ്പ് ഓണ്‍ ഇമ്മ്യൂണൈസേഷനുമായി ചര്‍ച്ച ചെയ്യുമെന്നും സര്‍ക്കാര്‍ വക്താവ് വ്യക്തമാക്കി.
കോവിഷീല്‍ഡിന്റെ ഡോസുകള്‍ തമ്മിലുള്ള ഇടവേള സര്‍ക്കാര്‍ കുറയ്ക്കുമെന്ന് ഈ മാസം ആദ്യം കോവിഡ് 19 വര്‍ക്കിങ്ങ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. എന്‍.കെ അറോറ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ അത് 45 വയസിന് മുകളിലേയ്ക്കുള്ളവര്‍ക്ക് മാത്രമാകും എന്നായിരുന്നു. നിലവില്‍ കോവിഷീല്‍ഡിന്റെ ഡോസുകള്‍ തമ്മിലുള്ള ഇടവേള 12 മുതല്‍ 16 ആഴ്ച വരെയാണ്. ആദ്യ ഘട്ടത്തില്‍ 4 മുതല്‍ 6 ആഴ്ച വരെയും തുടര്‍ന്ന് ഇടവേള 4 മുതല്‍ 8 ആഴ്ച വരെയും ഏറ്റവും ഒടുവില്‍ 12 മുതല്‍ 16 ആഴ്ച വരെയുമാണ് വര്‍ദ്ധിപ്പിച്ചത്.
Post Your Comments