KeralaLatest NewsNews

പൂർണ ഗർഭിണിയായ യുവതിയെ ഉൾപ്പെടെ പോലീസ് വീട്ടിൽ കയറി മർദ്ദിച്ചതായി പരാതി

ആലപ്പുഴ : പൂർണ ഗർഭിണിയായ യുവതിയെ ഉൾപ്പെടെ പോലീസ് വീട്ടിൽ കയറി മർദ്ദിച്ചതായി പരാതി. ഞായറാഴ്ച രാത്രി 8.30 ഓടെയായിരുന്നു സംഭവം. കരൂർ സ്വദേശി മഹേഷിന്റെ ഭാര്യ രാജി (28), ബന്ധു കരൂർ ഐവാടിശേരിയിൽ സിന്ധു (57), സിന്ധുവിന്റെ മകൻ സനീഷ് (32), ഐവാടിശേരിയിൽ ശരത് (26), കരൂർ കണിയാംപറമ്പിൽ അജിത്ത് (33) , രാഹുൽ (28) എന്നിവർക്കാണ് മർദ്ദനമേറ്റത്.

ഓണാഘോഷ പരിപാടിയ്‌ക്കിടെയാണ് മർദ്ദനമേറ്റതെന്ന് ഇവർ ജില്ലാ പോലീസ് മേധാവിയ്‌ക്ക് നൽകിയ പരാതിയിൽ പറയുന്നു. ഒൻപത് മാസം ഗർഭിണിയായ രാജിയ്‌ക്കും മർദ്ദനമേറ്റെന്നും പരാതിയിൽ വ്യക്തമാക്കുന്നു. മഹേഷിന്റെ കുടുംബം രാത്രി ഓണം ആഘോഷിക്കുകയായിരുന്നു. ഇതിനിടെ അവിടേക്ക് എത്തിയ എട്ടോളം പോലീസുകാർ എല്ലാരേയും മർദ്ദിക്കുകയായിരുന്നു.

അതേസമയം വീട്ടിൽ അനുമതിയില്ലാതെ ഉച്ചഭാഷിണി പ്രവർത്തിക്കുന്നതുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചതിനെ തുടർന്ന് വീട്ടിലെത്തി ഉച്ചഭാഷിണികൾ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചപ്പോൾ ഒരു സംഘം ഇത് തടയുകയും സംഘർഷമുണ്ടാക്കാൻ ശ്രമിക്കുകയും ചെയ്‌തെന്നാണ് പോലീസിന്റെ വിശദീകരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button