കാബൂൾ: കാബൂൾ കീഴടക്കിയ താലിബാൻ അഫ്ഗാൻ ഭരണത്തിനൊരുങ്ങുകയാണ്. ഇതിനിടയിൽ ചില പ്രവിശ്യകൾ കീഴടക്കാൻ കഴിയാത്തതിന്റെ വിഷമവും താലിബാനുണ്ട്. താലിബാന്റെ ലക്ഷ്യം പഴയ ശരീയത്ത് നിയമം വീണ്ടും രാജ്യത്ത് നടപ്പാക്കി ജനതയെ ‘ഇരുട്ടിലടയ്ക്കുക’ എന്നതാണ്. ഇതിനായി സാധുക്കളെ പോലും കൊലപ്പെടുത്താൻ മടി കാണിക്കില്ലെന്ന് അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
കാബൂൾ കീഴടക്കിയപ്പോൾ തങ്ങൾക്ക് എതിരാളികൾ ഉണ്ടാകില്ലെന്ന് കരുതിയ താലിബാന് തെറ്റി. ഭൂരിഭാഗം പ്രവശ്യകളും താലിബാന്റെ നിയന്ത്രണത്തിലായിരുന്നിട്ടും പ്രതീക്ഷ കൈവിടാതെ പൊരുതുന്ന ഒരു കൂട്ടരുണ്ട്, മുൻ അഫ്ഗാൻ സർക്കാരിന്റെ സേന. മസൂദ് അഹമ്മദിന്റെ നേതൃത്വത്തിൽ അവർ നിരവധി ഭീകരരെ കൊലപ്പെടുത്തി കഴിഞ്ഞു. പഞ്ചഷീർ മേഖലയിലാണ് സേനയുള്ളത്. ഇവരെ കൂടാതെ, അമേരിക്കയുടെ 160ആം സ്‌പെഷല്‍ ഓപറേഷന്‍സ് എയര്‍ബോണ്‍ റെജിമെന്റ് ടീമും ഇപ്പോൾ കാബൂളിലുണ്ട്. അഫ്ഗാനിസ്ഥാനിലെ രക്ഷാദൗത്യത്തെ സഹായിക്കുന്നതിന്റെ ഭാഗമായാണ് അമേരിക്കയുടെ 160ആം സ്‌പെഷല്‍ ഓപറേഷന്‍സ് എയര്‍ബോണ്‍ റെജിമെന്റ് (SOAR) കാബൂളിലെത്തിയത്.
നൈറ്റ് സ്റ്റാള്‍ക്കേഴ്‌സ് എന്ന പേരില്‍ ഒസാമ ബിന്‍ ലാദനെ വധിച്ച അമേരിക്കന്‍ കമാന്‍ഡോ സംഘമാണിത്. അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയ അമേരിക്കന്‍ പൗരന്മാരെ രക്ഷിക്കുന്നതിന് കമാൻഡോ സംഘം തന്നെ നേരിട്ടെത്തിയത് താലിബാനെ ആശങ്കപ്പെടുത്തുന്നുണ്ടോയെന്ന കാര്യം വ്യക്തമല്ലെന്നും റിപ്പോർട്ടുകളുണ്ട്. എന്നിരുന്നാലും ആളുകളെ രക്ഷപെടുത്തഹാൻ ബൈഡന്‍ ഭരണകൂടം കാര്യമായി ഒന്നും ചെയ്യുന്നില്ലെന്ന ആരോപണങ്ങള്‍ക്കിടെയാണ് പുതിയ നീക്കം.
കമാൻഡോ സംഘത്തെ കൂടാതെ എട്ട് AH/MH ലിറ്റില്‍ ബേഡ് ഹെലിക്കോപ്റ്ററുകളാണ് അധികമായി കാബൂളിലേക്ക് പറന്നിറങ്ങിയത്. വലുപ്പം കുറവായതുകൊണ്ടുതന്നെ ഏതു പ്രദേശത്തേക്കും അതിവേഗത്തില്‍ പറന്നെത്താന്‍ ശേഷിയുള്ളതാണ് ഇത്തരം ഹെലിക്കോപ്റ്ററുകള്‍. മെഷീന്‍ ഗണ്ണുകളും മിസൈലുകളും അടക്കമുള്ള ആയുധങ്ങളും ഇവയിലുണ്ട്. അത്യാവശ്യ ഘട്ടങ്ങളിൽ ആവശ്യം വന്നാൽ പ്രതിരോധിക്കാനുള്ള മാർഗമായിട്ടാണ് ഇതിനെ കാണുന്നത്.
Die US #Army hat ein Kontingent des #160th Special Operations Aviation Regiments (#Airborne) am #Flughafen #Kabul stationiert. Anhand OSINT Aufnahmen sind unterschiedliche Hubschraubertypen des #SOAR erkennbar A/MH-6J & MH-60 & DAP MH-47G #kabulairport https://t.co/Y8OK0EGTKz pic.twitter.com/66rxgMbPIm
— Kommando Magazin (@KdoMagazin) August 22, 2021
പത്ത് വര്‍ഷങ്ങള്‍ക്ക് മുൻപ് പാക്കിസ്ഥാനിലേക്ക് പറന്നെത്തി ഒസാമ ബിന്‍ലാദനെ ഒളി സങ്കേതത്തില്‍ വെച്ച് വകവരുത്തിയതോടെയാണ് അമേരിക്കന്‍ സൈന്യത്തിലെ 160ആം SOAR വിഭാഗം ശ്രദ്ധിക്കപ്പെടുന്നത്. അഫ്ഗാനിസ്ഥാനില്‍ 15,000ത്തോളം അമേരിക്കക്കാര്‍ കുടുങ്ങി കിടക്കുന്നുവെന്നാണ് ബൈഡന്‍ സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്. ഇവര്‍ക്ക് പുറമേ ഏതാണ്ട് 65,000 പേരെ അഫ്ഗാനിസ്ഥാനില്‍ നിന്നും രക്ഷപ്പെടുത്താനും അമേരിക്കയ്ക്ക് പദ്ധതിയുണ്ട്.
Post Your Comments