Latest NewsNewsFood & CookeryLife StyleHealth & Fitness

ശരീരഭാരം കുറയ്ക്കാന്‍ കൂണ്‍ കഴിക്കാം

നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് ‘മഷ്‌റൂം’ അഥവാ ‘കൂൺ’. പ്രോട്ടീന്‍, അമിനോ ആസിഡുകള്‍, സെലിനിയം എന്നിവ ധാരാളമായി കൂണിൽ അടങ്ങിയിരിക്കുന്നു. കൂടാതെ വിറ്റാമിന്‍ ഡി, ബി2, ബി3 എന്നിവയും കൂണില്‍ അടങ്ങിയിട്ടുണ്ട്. ദിവസവും കൂണ്‍ കഴിക്കുന്നത് ശരീരത്തിന് ഊര്‍ജം പകരാന്‍ സഹായിക്കും. പോഷക ​ഗുണങ്ങൾ അടങ്ങിയിട്ടുള്ള കൂണിന് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനുള്ള കഴിവുണ്ട്. കൂണിന്‍റെ മറ്റ് ആരോഗ്യ ഗുണങ്ങള്‍ അറിയാം.

വിറ്റാമിൻ ഡിയുടെ ഏറ്റവും വലിയ ഉറവിടം സൂര്യപ്രകാശമാണ്. എന്നാൽ ചില ഭക്ഷണങ്ങളില്‍ നിന്നും നമുക്ക് വിറ്റാമിൻ ഡി ലഭിക്കും. അതിലൊന്നാണ് കൂൺ. വിറ്റാമിന്‍ ഡിയുടെ കുറുവുള്ളവര്‍ ഉറപ്പായും കൂണ്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം.

Read Also  :  പുതിയ ടിവിഎസ് അപ്പാച്ചെ ആർആർ 310 വിപണിയിലേക്ക്

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ കൂണ്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.

ചീത്ത കൊളസ്ട്രോളായ എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാൻ കൂണിന് കഴിവുണ്ട്. ശരീരത്തിലെ അനാവശ്യ കൊഴുപ്പ് ഇല്ലാതാക്കാൻ കൂൺ വിഭവങ്ങൾ പരമാവധി ഭക്ഷണത്തിൽ ഉൾപ്പെടുത്താം. ഇവ ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യും.

ശരീരഭാരം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവർ കൂൺ ഉറപ്പായും ഡയറ്റില്‍ ഉള്‍പ്പെടുത്തണം. കലോറി വളരെ കുറഞ്ഞതും നാരുകൾ ധാരാളം അടങ്ങിയിരിക്കുന്നതുമായ കൂണ്‍ വിശപ്പിനെ നിയന്ത്രിക്കും. കൂടാതെ ഇവ ദഹനം മെച്ചപ്പെടുത്തുന്നതിനും ഉപാപചയ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button