Latest NewsNewsIndiaCrime

പ്ലസ്ടു വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്തു: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുൾപ്പെടെ 4 പേർ പ്രതികൾ

ഭോപ്പാല്‍ : പ്ലസ്ടു വിദ്യാര്‍ഥിനിയെ മയക്കുമരുന്ന് നല്‍കി കൂട്ടബലാത്സംഗത്തിനിരയാക്കിയതായി പരാതി. മധ്യപ്രദേശിലെ ഇന്ദോര്‍ സ്വദേശിയായ 18 വയസ്സുകാരിയാണ് ബലാത്സംഗത്തിനിരയായത്. സംഭവത്തില്‍ വിദ്യാര്‍ഥിനിയുടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുൾപ്പെടെ നാല് സുഹൃത്തുക്കള്‍ക്കെതിരേ കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

സുഹൃത്തുക്കള്‍ക്കൊപ്പം വിനോദയാത്ര പോയതായിരുന്നു പെണ്‍കുട്ടി. ഇവിടെവെച്ച് സംഘത്തിലൊരാള്‍ മയക്കുമരുന്ന് കലര്‍ത്തിയ ശീതളപാനീയം കുടിക്കാന്‍ നല്‍കി. ഇതോടെ ബോധരഹിതയായ പെണ്‍കുട്ടിയെ മൂന്ന് യുവാക്കൾ ബലാത്സംഗം ചെയ്യുകയുമായിരുന്നു. മണിക്കൂറുകള്‍ക്ക് ശേഷം ബോധം വീണ്ടെടുത്തതോടെ പെണ്‍കുട്ടി ഇവിടെനിന്ന് രക്ഷപ്പെട്ടു. ഒരു വഴിയാത്രക്കാരന്റെ ഫോണ്‍ വാങ്ങി മാതാപിതാക്കളെ വിവരമറിയിച്ചു. തുടര്‍ന്ന് മാതാപിതാക്കളെത്തിയാണ് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോയത്. ഇതിനുപിന്നാലെ ഇവര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

Read Also  :  സെക്ഷ്വല്‍ ജെലസിയെക്കുറിച്ച് തീർച്ചയായും അറിയുക: ദാമ്പത്യത്തിലെ പൊരുത്തക്കേടുകൾ പരിഹരിക്കാം

പെണ്‍കുട്ടിയുടെ പരാതിയില്‍ നാലുപേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നതെന്ന് ഇന്ദോര്‍ പോലീസ് സൂപ്രണ്ട് അശുതോഷ് ഭാഗ്രി മാധ്യമങ്ങളോട് പറഞ്ഞു. ഇവരില്‍ രണ്ടുപേര്‍ അന്യസംസ്ഥാനങ്ങളില്‍നിന്നുള്ളവരാണെന്നും പ്രതികളെ പിടികൂടാന്‍ വിവിധ അന്വേഷണസംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button