ഹൈദരാബാദ്: താലിബാൻ അഫ്‌ഗാനിസ്ഥാൻ കീഴടക്കിയതിനു പിന്നാലെ ഹൈദരാബാദിലെ ബിരിയാണി പ്രേമികൾക്ക് തിരിച്ചടി. ഹൈദരാബാദി ബിരിയാണിക്ക് വില കൂടുമെന്ന് റിപ്പോർട്ട്. അഫ്‌ഗാനിൽ താലിബാൻ ഭരണം വരുന്നതും ഹൈദരാബാദി ബിരിയാണിക്ക് വില കൂടുന്നതും തമ്മിൽ എന്ത് ബന്ധം എന്നല്ലേ ചിന്തിക്കുന്നത്? പാക്കിസ്ഥാനിലെ ഗതാഗതമാർഗങ്ങളിലൂടെയുള്ള ചരക്ക് നീക്കം താലിബാൻ നിർത്തി വെച്ചതാണ് കാരണം.
ഡ്രൈ ഫ്രൂട്ട്സിന്റെ കലവറയാണ് അഫ്‌ഗാനിസ്ഥാൻ. ഇവിടെ നിന്നുമാണ് ഇന്ത്യയിലേക്ക് ഡ്രൈ ഫ്രൂട്ട്സ് എത്തുന്നത്. പാക്കിസ്ഥാനിലെ ഗതാഗതമാർഗങ്ങളിലൂടെയുള്ള ചരക്ക് നീക്കം താലിബാൻ നിർത്തി വെച്ചതോടെ ഇന്ത്യയിലെ ഡ്രൈ ഫ്രൂട്ട്സിനു വില കൂടി. ഡ്രൈ ഫ്രൂട്ട്സും വിവിധയിനം സുഗന്ധവ്യഞ്ജനങ്ങളും ഉപയോഗിച്ച് ആണ് ഹൈദരാബാദി ബിരിയാണി തയ്യാറാക്കുന്നത്.
Also Read:കെട്ടിടം പണിക്കു വന്ന് 14 കാരിയെ പ്രലോഭിപ്പിച്ച് കടത്തിക്കൊണ്ടുപോയി പീഡനം: യുവാവ് അറസ്റ്റിൽ
അഫ്ഗാനിസ്ഥാനിൽ നിന്നാണ് ഡ്രൈ ഫ്രൂട്ട്സിന്റെ 85 ശതമാനവും ഇറക്കുമതി ചെയ്തിരുന്നത്. ഇത് നിർത്തിവെച്ചതോടെ, ഇന്ത്യയിലെ ഡ്രൈ ഫ്രൂട്ട്സുകൾക്ക് വില കൂടുകയാണ്. ഈ സാഹചര്യത്തിൽ ഹൈദരാബാദി ബിരിയാണിയുടെ വില ഉടൻ ഉയരുമെന്നാണ് നഗരത്തിലെ ഹോട്ടലുകാർ പറയുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഡ്രൈ ഫ്രൂട്ട്സിന്റെ വില കുത്തനെ വർദ്ധിച്ചു. പല ഡ്രൈ ഫ്രൂട്ട്സിന്റെയും വിളവെടുപ്പ് കാലമാണിത്, പക്ഷേ വിതരണം നിർത്തലാക്കിയ സാഹചര്യത്തിൽ പുതിയ ചരക്ക് ഇറക്കുമതി ഉടൻ പ്രതീക്ഷിക്കുന്നില്ലെന്നാണ് അധികൃതർ പറയുന്നത്.
Post Your Comments