ഇമോജികൾ ഉപയോഗിച്ച് സന്ദേശങ്ങൾക്കുള്ള പ്രതികരണങ്ങളറിയിക്കാൻ യൂസർമാരെ അനുവദിക്കുന്ന ‘മെസ്സേജ് റിയാക്ഷൻ’ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി വാട്സ്ആപ്പ്. ഫീച്ചർ പരീക്ഷണ ഘട്ടത്തിലാണെന്നാണ് വാട്സ്ആപ്പ് ബീറ്റ ഇന്‍ഫോ (WABetaInfo) സ്ഥിരീകരിക്കുന്നത്. ഒപ്പം മെസ്സേജ് റിയാക്ഷനുമായി ബന്ധപ്പെട്ട ഒരു സന്ദേശമടങ്ങിയ സ്ക്രീൻഷോട്ടും പുറത്തുവിട്ടിട്ടുണ്ട്.
‘നിങ്ങൾക്ക് ഒരു റിയാക്ഷൻ ലഭിച്ചു. അത് കാണാൻ നിങ്ങളുടെ വാട്സ്ആപ്പ് പതിപ്പ് അപ്‌ഡേറ്റ് ചെയ്യുക’ എന്നാണ് സ്ക്രീൻഷോട്ടിലെ സന്ദേശത്തിൽ പറയുന്നത്. പുതിയ ഫീച്ചര്‍ വരുന്നെന്ന സൂചനയാണ് ഇത് നല്‍കുന്നത്. നിലവിൽ ബീറ്റാ വേർഷൻ ഉപയോഗിക്കുന്നവർക്ക് ഫീച്ചർ വരും ആഴ്ചകളിൽ തന്നെ ലഭിച്ചേക്കും.
Read Also : ഹൈദരാബാദി ബിരിയാണിയ്ക്ക് വില കൂടും, കാരണം താലിബാൻ
സ്നേഹം പ്രകടമാക്കാൻ ഉപയോഗിക്കുന്ന ഹാർട്ട് ഇമോജി, ദേഷ്യം പ്രകടിപ്പിക്കാനുള്ള ആൻഗ്രി ഇമോജി, ചിരി, സങ്കടം, ലൈക്, തുടങ്ങിയ ഇമോജികളാണ് മെസ്സേജ് റിയാക്ഷനുകളിൽ പൊതുവേ ലഭ്യമാകുന്നത്. എന്നാല്‍, വാട്സ്ആപ്പിലേക്ക് അവയെത്തുമ്പോള് എങ്ങനെയായിരിക്കുമെന്നതില്‍ വ്യക്തതയായിട്ടില്ല.
Post Your Comments