കീവ്: അഫ്ഗാനിസ്ഥാനിൽ നിന്നും യുക്രൈന്‍ പൗരന്മാരെ ഒഴിപ്പിക്കാനെത്തിയ വിമാനം റാഞ്ചിയെന്ന വാര്‍ത്ത അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. വിമാനം തട്ടിയെടുത്ത് ഇറാനിലേക്ക് കൊണ്ടുപോയെന്ന യുക്രൈയിന്‍ മന്ത്രിയുടെ ആരോപണത്തെ അടിസ്ഥാനമാക്കിയാണ് മാധ്യമങ്ങൾ വാര്‍ത്ത പുറത്തുവിട്ടത്.
യുക്രൈയിന്‍ ഡെപ്യൂട്ടി വിദേശ കാര്യ മന്ത്രി യെവജനീന്‍ യെനീന്‍ പറഞ്ഞതിൽ വാസ്തവം ഉണ്ടോ എന്ന് സംശയം തോന്നിപ്പിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. വിമാനം റാഞ്ചിയെന്ന വാർത്ത വരുന്നതിന് മുൻപേ തന്നെ വിമാനം സുരക്ഷിതമായി യുക്രൈയിന്‍ തലസ്ഥാനമായ കീവില്‍ എത്തിയിരുന്നു എന്നാണ് ഫ്ലൈറ്റ് റഡാർ ഡേറ്റയും മറ്റു റിപ്പോർട്ടുകളും വ്യക്തമാക്കുന്നത്.
ഇന്ത്യന്‍ വ്യോമസേനയുടെ മിഗ്-21 ബൈസണ്‍ യുദ്ധവിമാനം തകര്‍ന്നു വീണു
കാബൂള്‍ വിമാനതാവളത്തില്‍ നിന്നും പ്രാദേശിക സമയം ഉച്ചയ്ക്ക് 11.30 നാണ് കാം എയർ വിമാനം പുറപ്പെട്ടത്. യുക്രൈയിന്‍ തലസ്ഥാനമായ കീവിലേക്കാണ് ബോയിങ് 737-31 എസ് വിമാനം സർവീസ് നടത്തുന്നത്. കാബൂൾ വിമാനത്താവളത്തിലെ സാങ്കേതിക പ്രശ്നങ്ങൾ കാരണം വേണ്ടത്ര ഇന്ധനം വിമാനത്തിന് ലഭിച്ചിരുന്നില്ല. കാബൂളിൽ നിന്ന് കീവിലേക്ക് നേരിട്ട് പറക്കാൻ വേണ്ട ഇന്ധനം വിമാനത്തിൽ ഇല്ലായിരുന്നു. ഇതേതുടർന്ന് വിമാനം ഇന്ധനം നിറയ്ക്കാനായി ഇറാനിൽ ഇറങ്ങി എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിശദീകരണം.
ഫ്ലൈറ്റ് റഡാർ ഡേറ്റ പ്രകാരം റാഞ്ചിയെന്ന് ആരോപിക്കുന്ന വിമാനം ഉച്ച കഴിഞ്ഞ് 1.07 നാണ് ഇറാനിലെ വിമാനത്താവളത്തിൽ ഇറങ്ങിയതായും പിന്നീട് ഇത് കീവിലേക്ക് പറന്നു എന്നാണ് വിവരങ്ങള്‍ കാണിക്കുന്നത്. ഇറാനിലെ മഷ്ഹദ് വിമാനത്താളത്തിൽ വിമാനം കിടക്കുന്നതിന്റെ വിഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.
Post Your Comments