കാബൂൾ: താലിബാനുമായി ചർച്ചകൾ നടത്താൻ തയ്യാറാണെന്ന് അഫ്ഗാനിസ്ഥാൻ മുൻ വൈസ് പ്രസിഡന്റ് അംറുല്ല സാലിഹ്. അഫ്ഗാനിസ്ഥാനെ ഇല്ലാതാക്കാനും താലിബാനിസ്ഥാൻ സ്ഥാപിക്കാനുമാണ് ഭീകരവാദികളുടെ ശ്രമമെന്ന് സാലിഹ് ആരോപിച്ചു. തന്റെ നേതൃത്വത്തിലുള്ള വടക്കൻ സഖ്യം താലിബാനുമായി ചർച്ചകൾക്ക് തയ്യാറാണെന്നാണ് സാലിഹ് വ്യക്തമാക്കുന്നത്. അഫ്ഗാനിസ്ഥാന്റെ ആക്ടിംഗ് പ്രസിഡന്റായ സാലിഹ് ഇന്ത്യ ടുഡേയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.
‘താലിബാനുമായി ചർച്ചകൾ നടത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നു, പക്ഷേ ഇവ അർത്ഥവത്തായിരിക്കണം. രാജ്യം സ്വേച്ഛാധിപത്യം തള്ളിക്കളയുന്നു. ആളുകൾ ഒരു അഭിപ്രായം പറയണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. അഫ്ഗാൻ ജനതയുടെ വ്യക്തിപരമായ സ്വത്വങ്ങൾ തകർക്കപ്പെടാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല.അഫ്ഗാനിസ്ഥാനെ ഇല്ലാതാക്കാനും താലിബാനിസ്ഥാൻ സ്ഥാപിക്കാനും അവർ ആഗ്രഹിക്കുന്നു’, സാലിഹ് പറഞ്ഞു.
പ്രതിരോധിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. രാജ്യത്തെ സ്ഥിതി ഭയാനകമാണെന്ന് മുൻപ് അദ്ദേഹം പറഞ്ഞിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി താലിബാനികൾ കുട്ടികളെയും പ്രായമായവരെയും തട്ടിക്കൊണ്ടുപോകുകയും മറ്റ് വീടുകൾ പരിശോധിക്കാനായി അവരെ ഒരു പരിചയായി മുന്നിൽ നിർത്തുകയും ചെയ്യുകയാണെന്ന് സാലിഹ് വെളിപ്പെടുത്തിയിരുന്നു. ആയിരക്കണക്കിന് സ്ത്രീകളും കുട്ടികളും മലകളിലേക്ക് പലായനം ചെയ്യാൻ നിർബന്ധിതരായിരിക്കുന്നു, അഫ്ഗാൻ നേതാവ് പറഞ്ഞു.
Post Your Comments