സല്‍മാന്‍ ഖാനെ എയര്‍പോര്‍ട്ടില്‍ തടഞ്ഞുവെച്ച ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടെന്ന വാർത്ത തള്ളി സിഐഎസ്എഫ്

തൊഴിലിനോടുള്ള അത്മാര്‍ത്ഥ കണക്കിലെടുത്ത് ഉദ്യോഗസ്ഥന് പാരിതോഷികം നല്‍കുമെന്നും സിഐഎസ്എഫ്

മുംബൈ: ബോളിവുഡ് താരം സല്‍മാന്‍ ഖാനെ മുംബൈ എയര്‍പോര്‍ട്ടില്‍ തടഞ്ഞുവെച്ച സംഭവത്തില്‍ ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടെന്ന വാർത്ത തള്ളി സിഐഎസ്എഫ്. ഉദ്യോഗസ്ഥന്റെ തൊഴിലിനോടുള്ള ആത്മാര്‍ത്ഥതയെ പാരാമിലിറ്ററി ഫോഴ്‌സ് പ്രശംസിച്ചു. ട്വിറ്ററിലൂടെയായിരുന്നു സിഐഎസ്എഫിന്റെ പ്രതികരണം.

ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടതായി ട്വിറ്ററിൽ പ്രചരിക്കുന്ന വിവരങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും തൊഴിലിനോടുള്ള അത്മാര്‍ത്ഥ കണക്കിലെടുത്ത് ഉദ്യോഗസ്ഥന് പാരിതോഷികം നല്‍കുമെന്നും സിഐഎസ്എഫ് ട്വിറ്ററില്‍ വ്യക്തമാക്കി.

വിവാഹം മൂന്നു മാസം മുൻപ്, നവവരന്‍ ആത്മഹത്യ ചെയ്തു: ഭാര്യയും നാലു സുഹൃത്തുക്കളുമാണ് കാരണക്കാരെന്നു ആത്മഹത്യാകുറിപ്പ്

മതിയായ രേഖകളില്ലാതെ എയര്‍പോര്‍ട്ട് ടെര്‍മിനലില്‍ പ്രവേശിക്കുവാന്‍ ശ്രമിച്ച സല്‍മാന്‍ഖാനെ തടഞ്ഞുവെച്ച ഉദ്യോഗസ്ഥന്‍ നടനോട് സെക്യുരിറ്റി ചെക്ക്പോയന്റില്‍ നിന്നും ക്ലിയറന്‍സ് കൈപ്പറ്റാന്‍ ആവശ്യപ്പെടുകയായിരുന്നു.

‘ടൈഗര്‍ 3’ സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായി സല്‍മാന്‍ ഖാൻ റഷ്യയിലേക്ക് പോകാനായി മുംബൈ എയര്‍പ്പോര്‍ട്ടില്‍ എത്തിയപ്പോഴാണ് സംഭവം നടക്കുന്നത്. സിഐഎസ്എഫ് ഉദ്യോഗസ്ഥന്‍ സല്‍മാന്‍ ഖാനെ തടഞ്ഞുവെക്കുന്നതിന്റെ ഫോട്ടോകളും വീഡിയോയും സാമൂഹിക മാധ്യമങ്ങളിൽ തരംഗമായിരുന്നു.

Share
Leave a Comment