കാബൂൾ : 12 മുതല്‍ 18 വയസു വരെയുള്ള സംഘത്തിലെ പെണ്‍കുട്ടികളെ താലിബാന്‍ അന്വേഷിക്കുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഇപ്പോഴിതാ 2019ല്‍ വാഷിംഗ്ടണില്‍ നടന്ന റോബോട്ടിക്‌സ് മത്സരത്തില്‍ പങ്കെടുത്ത അഫ്ഗാന്‍ പെണ്‍ക്കുട്ടികള്‍ താലിബാന്റെ കണ്ണുവെട്ടിച്ച് രാജ്യം വിട്ടുവെന്ന വാർത്തകളാണ് പുറത്തുവന്നത്. വിദേശ രാജ്യങ്ങളില്‍ ഉള്‍പ്പെടെ പ്രസിദ്ധരായ പെണ്‍ക്കുട്ടികളുടെ സംഘം ദോഹയിലെത്തിയതായിട്ടാണ് വിവരം. തന്റെ കുട്ടികളുമായി രക്ഷപ്പെട്ട ഒരു വീട്ടമ്മയാണ് പെണ്‍ക്കുട്ടികള്‍ക്ക് തുണയായതെന്നാണ് സൂചന.
read also: സുഹൃത്തിനൊപ്പം വിനോദയാത്ര പോയ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ ആറംഗ സംഘം ബലാത്സംഗം ചെയ്തു
ഒക് ലഹോമില്‍ നിന്നുള്ള ഒരു വീട്ടമ്മ നടത്തിയ നീക്കമാണ് പെണ്‍ക്കുട്ടികളെ താലിബാന്റെ റഡാറില്‍പ്പെടാതെ രക്ഷിച്ചതെന്നു സൂചന. അലിസണ്‍ റെനോ എന്നാണ് വീട്ടമ്മയുടെ പേരെന്നും റിപ്പോര്‍ട്ടുകളുണ്ട്. പെണ്‍കുട്ടികള്‍ക്ക് താലിബാന്‍ ഭരണം കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവരുമെന്നും സ്ത്രീ സ്വാതന്ത്ര്യം രാജ്യത്ത് ഇല്ലാതാകുമെന്നുമുള്ള വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഈ പെൺകുട്ടികൾ രാജ്യം വിട്ട വാർത്ത പുറത്തുവന്നത്.
.
Post Your Comments