കാബൂൾ : ഗ്വാണ്ടനാമോ ജയിലിൽ തടവിലായിരുന്ന ഭീകരനെ അഫ്ഗാനിസ്താൻ പ്രതിരോധ മന്ത്രിയായി നിയമിച്ച് താലിബാൻ. മുല്ല അബ്ദുൾ ഖയാം സാക്കിറിനെയാണ് താലിബാൻ താത്ക്കാലിക പ്രതിരോധ മന്ത്രിയായി നിയമിച്ചത്.
നേരത്തെ അഫ്ഗാനിൽ പുതിയ ധനമന്ത്രിയെയും, ഇന്റലിജൻസ് മേധാവിയെയും ആഭ്യന്തര മന്ത്രിയെയും താലിബാൻ നിയമിച്ചു എന്ന വാർത്തകൾ പുറത്തുവന്നിരുന്നു. ഗുൾ അഖയെ ധനമന്ത്രിയായും, സാദർ ഇബ്രാഹിമിനെ ആഭ്യന്തര മന്ത്രിയായും, നജീബുള്ളയെ ഇന്റലിജൻസ് മേധാവിയായുമാണ് നിയോഗിച്ചത്. അൽ ജസീറ ന്യൂസ് ചാനലാണ് ഇത് സംബന്ധിച്ച് വിവരങ്ങൾ പുറത്തുവിട്ടത്.
അതേസമയം അഫ്ഗാനിൽ ക്ഷാമം വർദ്ധിക്കുന്നുവെന്നും കുറച്ച് ഭക്ഷണവും മരുന്നും മാത്രമാണ് രാജ്യത്ത് അവശേഷിക്കുന്നത് എന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് താലിബാൻ മന്ത്രിമാരെ നിയോഗിച്ചത്.
Post Your Comments