തിരുവനന്തപുരം: രാഷ്ട്രനിർമ്മാണത്തിന് സ്വകാര്യമേഖലയെ കൂടി ഉൾപ്പെടുത്തുന്ന ബിജെപിയുടെ നയം കഴിഞ്ഞ ദിവസം ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചിരുന്നു. ഈ പദ്ധതിയ്‌ക്കെതിരെ വിമർശനവുമായി കോൺഗ്രസ് എംഎൽഎ ശബരി നാഥൻ രംഗത്ത് . കോൺഗ്രസ് നിർമ്മിച്ചു , ബിജെപി വിൽപ്പന മേള നടത്തുന്നുവെന്നാണ് സമൂഹമാധ്യമത്തിലൂടെ ശബരി വിമർശിച്ചത്. കോൺഗ്രസിന്റെ ഭരണകാലത്ത് നേടിയെടുത്ത ആറു ലക്ഷം കോടിയുടെ പൊതു സ്വത്താണ് സ്വകാര്യമേഖലയ്ക്ക് കരാറായും ലീസ് ആയും അതു വഴി നേരിട്ട് എഴുതി നൽകാൻ പോകുന്നതെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു
കുറിപ്പ് പൂർണ രൂപം
കോൺഗ്രസ് നിർമ്മിച്ചു , ബിജെപി വിൽപ്പന മേള നടത്തുന്നു!!!
——
ഇന്ത്യ ഭരിച്ചപ്പോൾ കോൺഗ്രസ് എന്ത് ചെയ്തു എന്നത് ബിജെപി അനുകൂലികൾ സ്ഥിരമായി ചോദിക്കുന്ന ഒരു ചോദ്യമാണ്. മോദി സർക്കാർ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച National Monetisation Pipeline എന്ന കോർപ്പറേറ്റ് വില്പനയിൽ നിരത്തിവെച്ചിരിക്കുന്ന പൊതു സ്ഥാപനങ്ങളുടെ നീണ്ട പട്ടിക ആ ചോദ്യത്തിനുള്ള ഒരു മറുപടിയാണ്.
കോൺഗ്രസിന്റെ ഭരണകാലത്ത് നേടിയെടുത്ത ആറു ലക്ഷം കോടിയുടെ പൊതു സ്വത്താണ് സ്വകാര്യമേഖലയ്ക്ക് കരാറായും ലീസ് ആയും അതു വഴി നേരിട്ട് എഴുതി നൽകാൻ പോകുന്നത്. സ്വകാര്യമേഖലയ്ക്ക് തുറന്നുകൊടുക്കുന്ന ആസ്തികളുടെ ഈ കണക്ക് ഒന്നു വായിച്ചു നോക്കു
read also: നടന്‍ വിവേകിന്റെ മരണത്തിൽ അന്വേഷണം പ്രഖ്യാപിച്ച് ദേശീയ മനുഷ്യവകാശ കമ്മീഷന്‍
1,60,200 കോടി: റോഡ്
1,52,496 കോടി :റയിൽ
45,200 കോടി: പവർ ട്രാൻസ്മിഷൻ ലൈൻസ്
39,832 കോടി: പവർ ജനറേഷൻ
24,462 കോടി: പൈപ്പ്ലൈൻ
15,000 കോടി: അർബൻ റിയൽ എസ്റ്റേറ്റ്
35,100 കോടി: ടെലികോം
28,900 കോടി: വെയർഹൌസ്
28,747 കോടി: ഘനനം
20,782 കോടി: വ്യോമയാനം
12,828 കോടി: തുറമുഖം
11,450 കോടി: സ്റ്റേഡിയം
രാഷ്ട്രനിർമ്മാണത്തിന് സ്വകാര്യമേഖലയെ കൂടി ഉൾപ്പെടുത്തുന്നതിന് കോൺഗ്രസ് എതിരല്ല, എന്നാൽ ജനജീവിതമായി നേരിട്ട് ബന്ധമുള്ള രാജ്യത്തിന്റെ എല്ലാ മുക്കിലും മൂലയിലുമുള്ള റോഡും റെയിൽവേയും വൈദ്യുതി മേഖലയും വിമാനത്താവളങ്ങളും ഒരു മെഗാ ബമ്പർ കച്ചവടമായി ഒന്നടങ്കം നൽകുമ്പോൾ സാധാരണക്കാരനെ ജീവിതത്തിന് ഭാരമേറും. നാം നേടിയെടുത്ത രാജ്യത്തിന്റെ പൊതു സ്വത്തുക്കളെല്ലാം മോദിക്ക് ഇഷ്ടമുള്ള 3-4 കമ്പനിയുടെ കയ്യിലേക്ക് ഒരു പ്രയത്നവും ഇല്ലാതെ ഒഴുകിയെത്തും.
ഈ കോവിഡ് കാലം പഠിപ്പിച്ച ഏറ്റവും വലിയ പാഠങ്ങളിൽ ഒന്ന് പല മേഖലകളിലും സർക്കാർ ഇടപെടലുകൾ ആവശ്യം ഉണ്ട് എന്നുള്ളതാണ്. പല രാജ്യങ്ങളും ഈ പാഠം പഠിച്ചു കൊണ്ട് പൊതു രംഗത്ത് സർക്കാർ ഇടപെടലുകൾ വർദ്ധിപ്പിക്കുമ്പോൾ ഇവിടെ ബിജെപി സർക്കാർ വിൽപ്പന ആഘോഷിക്കുകയാണ്.
കേന്ദ്ര സർക്കാരിന്റെ പിടിപ്പുകേട് മൂലം ഇന്ത്യയുടെ സാമ്പത്തികരംഗം താറുമാറാകുമ്പോൾ കോൺഗ്രസ് ഇന്ത്യക്ക് സംഭാവന ചെയ്ത ആസ്തികൾ പണയം വയ്ക്കുന്ന മുടിയനായ പുത്രനായി കേന്ദ്രം മാറുകയാണ്. GSTക്കും നോട്ടുനിരോധനത്തിനും ശേഷമുള്ള ഏറ്റവും തലതിരിഞ്ഞ പരിഷ്കാരമായി ഇതു മാറും എന്നുള്ളതിൽ തർക്കമില്ല.
ശബരി
Post Your Comments