ന്യൂഡൽഹി : അഫ്ഗാനിസ്ഥാനിൽ നിന്നും എല്ലാ ഇന്ത്യൻ പൗരന്മാരേയും രക്ഷപെടുത്തുമെന്ന് പ്രതിരോധ സഹമന്ത്രി അജയ് ഭട്ട്. രക്ഷാപ്രവർത്തനങ്ങളുടെ കാര്യക്ഷമത പ്രധാനമന്ത്രി നേരിട്ടാണ് ഉറപ്പുവരുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
അഫ്ഗാനിലെ അവസാനത്തെ ഇന്ത്യക്കാരനും സുരക്ഷിതനായി പുറത്തുവരുന്നതുവരെ രക്ഷാപ്രവർത്തനം തുടരാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നിർദ്ദേശിച്ചിട്ടുള്ളത്. ഇന്ത്യൻ പ്രതിരോധ സേനയും വിദേശകാര്യവകുപ്പും ഒരോ നിമിഷവും ജാഗ്രതയിലാണ് ഉള്ളത്. താലിബാൻ നേതൃത്വവുമായും ഐക്യരാഷ്‌ട്ര രക്ഷാ സമിതിയുമായി ഇന്ത്യ നിരന്തരം ബന്ധപ്പെട്ടാണ് ഒരോ നീക്കവും നടത്തുന്നതെന്നും അജയ് ഭട്ട് വ്യക്തമാക്കി.
Read Also : അഫ്ഗാൻ ഓർമ്മയാകും, വരുന്നത് താലിബാനിസ്ഥാൻ? – ജനങ്ങളെ ദ്രോഹിക്കാൻ കുതന്ത്രങ്ങളുമായി താലിബാൻ
തിങ്കളാഴ്ച 146 പേരും ഇന്നലെ 78 പേരുമാണ് ഇന്ത്യയിലെത്തിയത്. എല്ലാ ദിവസവും രണ്ടു വിമാനം വീതമാണ് കാബൂളിലെത്തുന്നത്. പൗരന്മാരെ നാട്ടിലേക്ക് എത്തിക്കുന്ന സേവനം വ്യോമസേന അമേരിക്കയുടേയും നാറ്റോ സൈന്യത്തിന്റേയും സഹായത്തോടെയാണ് നിർവ്വഹിക്കുന്നതെന്നും അജയ് ഭട്ട് പറഞ്ഞു.
Post Your Comments