ന്യൂഡൽഹി : അഫ്ഗാനിൽ നിന്ന് ഇന്ത്യക്കാരെ കൊണ്ടു വരുന്ന നടപടികൾ വേഗത്തിലാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഫ്ഗാനിൽ നിന്ന് അമേരിയ്ക്ക ഈ മാസം 31 ന് മുൻപ് പിന്മാറ്റം പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഇന്ത്യക്കാരെ രാജ്യത്തെയ്ക്ക് കൊണ്ടു വരുന്ന നടപടികൾ വേഗത്തിലാക്കാൻ പ്രധാനമന്ത്രിയുടെ ഓഫിസ് നിർദേശിച്ചത്.
Read Also : കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി തമിഴ്‌നാട്
വേഗത്തിൽ ഇന്ത്യയിലേക്ക് കൊണ്ട് വരാൻ സാധിച്ചില്ലെങ്കിൽ മറ്റ് രാജ്യങ്ങളിലേയ്ക്ക് എങ്കിലും ഇന്ത്യൻ പൗരന്മാരെ സുരക്ഷിതരായി എത്തിക്കണം എന്ന് പ്രധാനമന്ത്രി വിദേശകാര്യമന്ത്രാലയത്തോട് നിർദേശിച്ചു. വിദേശകാര്യമന്ത്രാലയം വിളിച്ച യോഗത്തിൽ നാളെ പ്രതിപക്ഷ പാർട്ടികൾ വിഷയത്തിലെ നിലപാട് വ്യക്തമാക്കും. പ്രതിദിനം രണ്ട് വിമാനങ്ങളാണ് കാബൂളിൽ നിന്ന് ഡൽഹിയിൽ എത്തുന്നത്.
അതേസമയം അഫ്ഗാൻ പൗരന്മാരുടെ കാര്യത്തിൽ വ്യവസ്ഥകൾ കേന്ദ്രസർക്കാർ കർശനമാക്കി. ഇന്ത്യയിലേക്ക് വരണമെന്ന് ആഗ്രഹിക്കുന്ന അഫ്ഗാൻ പൗരന്മാർ ഇ-വിസ സംവിധാനത്തിനായി അപേക്ഷിക്കണെന്നാണ് കേന്ദ്ര വിദേശകാര്യമന്ത്രാലയം അറിയിച്ചിട്ടുള്ളത്. ഇതുവരെ വിസ ലഭ്യമാക്കിയിട്ടും വരാത്തവരടക്കമുള്ളവരുടെ വിസ മുൻകാലപ്രബല്യത്തോടെ റദ്ദാക്കിയെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.
Post Your Comments