മിക്ക ആളുകളുടെ വീട്ടിലും ഒരു നോൺ സ്റ്റിക് പത്രമെങ്കിലും ഉണ്ടാവും.ഈസിയായി പാചകം ചെയ്യാൻ സഹായിക്കുന്ന ഒന്നാണ് ഇത്. എന്നാൽ മിക്ക വീടുകളിലെയും ഈ പാത്രത്തിന്റെ അടിയിൽ കറുപ്പ് കറപിടിച്ചിട്ടുണ്ടാവും. അത് നീക്കം ചെയ്യാൻ ഇതാ ഒരു ഉഗ്രൻ ടിപ്പ് .
ബേക്കിംങ് സോഡ, ചെറുനാരങ്ങയുടെ പകുതി, ഏതെങ്കിലും സോപ്പിൻ്റെ ലിക്വിഡ്. ആദ്യം ഒരു നോൺ സ്റ്റിക് പാനെടുത്ത് പുറം ഭാഗം കാണേണ്ട വിധത്തിൽ കമഴ്ത്തി വയ്ക്കുക. ആദ്യം പാത്രത്തിൻ്റെ അടിഭാഗം ഒന്നു നനച്ചു വയ്ക്കുക. പീന്നീട് കറുപ്പുള്ള ഭാഗത്ത് ബേക്കിംങ് സോഡ വിതറി കൊടുക്കുക. പിന്നെ പകുതി മുറിച്ച ചെറുനാരങ്ങ അതിൻ്റെ മുകളിൽ പിഴിയുക. അങ്ങനെ ഒരു 5 മിനുട്ട് വയ്ക്കുക. 5 മിനുട്ട് കഴിഞ്ഞ് സ്ക്രബ്ബർ എടുത്ത് സ്ക്രബ്ബ് ചെയ്യുക. കോട്ടിംങ് ഉള്ള ഭാഗത്ത് സ്ക്രബ്ബ് ചെയ്യാൻ പാടില്ല. ശേഷം നമുക്ക് നോൺ സ്റ്റിക്കിൻ്റെ ഉൾഭാഗം കൂടി ക്ലീൻ ചെയ്യാം. അതിന് ഒരു കോട്ടണോ, സ്പഞ്ചോ എടുത്ത് ബേക്കിംങ് സോഡയും ചെറുനാരങ്ങയും ഒഴിച്ച് സ്പഞ്ച് കൊണ്ട് ഉരക്കുക.
Read Also : ആറ്റിങ്ങലിൽ മത്സ്യക്കച്ചവടം നടത്തുന്ന അൽഫോൺസയ്ക്കെതിരെ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് പിൻവലിക്കും
പിന്നീട് വെള്ളം ഒഴിച്ച് ഉൾഭാഗവും പുറംഭാഗവും വൃത്തിയായി കഴുകി എടുക്കുക. കൂടാതെ ഉൾഭാഗത്ത് ചിലപ്പോൾ കറ പിടിച്ചതായി കാണാം. അതു പോകുവാൻ വേണ്ടി നമുക്ക് കുറച്ച് ബേക്കിംങ് സോഡയും, 2 തുള്ളി വിനാഗിരിയും, സോപ്പിൻ്റെ ലിക്വിഡും ഒഴിക്കുക. ശേഷം കുറച്ച് വെള്ളം ഒഴിച്ച് തിളപ്പിക്കുക. 5 മിനിറ്റെങ്കിലും തിളപ്പിച്ച ശേഷം ഒരു സ്പോഞ്ച് ഉപയോഗിച്ച് ഉരച്ചു കൊടുക്കുക. ഇതിന് ശേഷം
ഒരു കോട്ടൺ തുണി എടുത്ത് ഉൾഭാഗവും പുറംഭാഗവും തുടച്ചെടുക്കുക. ശേഷം കമഴ്ത്തി വയ്ക്കണം. ഇങ്ങനെ ശ്രദ്ധിച്ചാൽ അതിൻ്റെ ഈർപ്പമൊക്കെ പോയി കിട്ടും. എത്ര കൊല്ലം മുമ്പ് ഉപയോഗിച്ച നോൺസ്റ്റിക് പാത്രമായാലും പുതിയത് പോലെ വെട്ടിത്തിളങ്ങാൻ ഇത് സഹായിക്കും.
Post Your Comments