കൂര്‍ക്ക കൊണ്ടുള്ള വിഭവങ്ങള്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. ചോറിനൊപ്പം മെഴുക്കുപുരട്ടിയായോ തോരനായോ വിളമ്പാമെങ്കിലും വൃത്തിയാക്കാനുള്ള മെനക്കേട് ഓര്‍ത്താല്‍ പലര്‍ക്കും മടിയാണ്. 10 മിനിറ്റില്‍ കൂര്‍ക്ക എളുപ്പത്തില്‍ വ്യത്തിയാക്കാനുള്ള മാര്‍ഗം ഇതാ.
സ്റ്റെപ് 1
കൂര്‍ക്കയിലെ മണ്ണും ചളിയും വൃത്തിയായി കളഞ്ഞു കഴുകി എടുക്കുക.
സ്റ്റെപ് 2
കഴുകി വച്ചിരിക്കുന്ന കൂര്‍ക്കയെ പ്രഷര്‍ കുക്കറിലേക്കു മാറ്റി ആവശ്യത്തിനു വെള്ളം ഒഴിച്ചു നല്ല ചൂടില്‍ ഒന്നോ രണ്ടോ വിസില്‍ അടിപ്പിക്കുക. (കൂര്‍ക്ക ചെറുതാണെങ്കില്‍ ഒരു വിസില്‍ മതിയാകും).
സ്റ്റെപ് 3
കുക്കറില്‍നിന്നു പ്രഷര്‍ പോയ ശേഷം വെള്ളം കളഞ്ഞ് ഉരുളക്കിഴങ്ങിന്റെ തൊലി കളയുന്നതു പോലെ തന്നെ കൂര്‍ക്കയുടെ തോല്‍ കളയാം.
തൊലി കളഞ്ഞ ശേഷം ആവശ്യത്തിന് വലുപ്പത്തില്‍ മുറിച്ചു മസാലകളും ഉപ്പും ചേര്‍ത്ത് മെഴുക്കുപുരട്ടിയോ കറികളോ എളുപ്പത്തില്‍ ഉണ്ടാക്കാം.
Post Your Comments