Latest NewsIndiaNews

പത്ത് വയസിന് താഴെയുളള പെൺകുട്ടികൾക്ക് 11,000 രൂപയും 12ാം ക്ലാസ് വിദ്യാർത്ഥികൾക്ക് 52,000 രൂപയും സർക്കാർ ധനസഹായം

ഡെറാഡൂൺ : നന്ദ ഗൗര ദേവി കന്യാധൻ യോജന പ്രകാരം 33,216 പെൺകുട്ടികൾക്ക് സാമ്പത്തിക സഹായം ലഭിക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി. ദാരിദ്ര സാമ്പത്തിക വിഭാഗങ്ങളിൽ നിന്നുളള പെൺകുട്ടികൾക്ക് വിദ്യാഭ്യാസ രംഗത്തെ പിന്തുണയ്‌ക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.

Read Also : അഫ്ഗാനിൽ നിന്ന് എത്തിയ 16 പേർക്ക് കോവിഡ് : കേന്ദ്രമന്ത്രി ക്വാറന്റീനിൽ പ്രവേശിച്ചു  

49.2 കോടി രൂപ സർക്കാർ ഇതിനായി അനുവദിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഈ പദ്ധതി പ്രകാരം പത്ത് വയസിന് താഴെയുളള പെൺകുട്ടുകൾക്ക് 11,000 രൂപയും 12ാം ക്ലാസ് വരെ പഠിക്കുന്നവർക്ക് 52,000 രൂപയുമാണ് നൽകുന്നത്.

ഈ പദ്ധതിക്ക് അപേക്ഷിക്കുന്നതിന് കുടുംബ വരുമാനം പ്രതിവർഷം 72,000 രൂപയിൽ താഴെയായിരിക്കണം. 2015-16 സാമ്പത്തിക വർഷത്തിൽ ദാരിദ്ര വിഭാഗങ്ങളിൽ നിന്നുളള 11,300 പെൺകുട്ടികൾക്കും 2016-17 മുതൽ 21,916 പെൺകുട്ടികൾക്ക് ഗ്രാന്റ ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button